ETV Bharat / state

തേവാരം പാത ഒരുങ്ങുന്നു, ഒപ്പം ചെക്ക്പോസ്റ്റും; നടപടികള്‍ ആലോചനയിലെന്ന് തമിഴ്‌നാട്

author img

By ETV Bharat Kerala Team

Published : Dec 2, 2023, 4:02 PM IST

Tamil Nadu check post in Thevaram Mettu: പാത യാഥാര്‍ഥ്യമാകുന്നതോടെ തേനി മെഡിക്കൽ കോളജിലേയ്ക്കും ബോഡി റെയിൽവേ സ്റ്റേഷനിലേയ്ക്കുമുള്ള ദൂരം 30 കിലോമീറ്ററിലധികം കുറയും. സഹായകമാകുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക്.

Idukki Tamil Nadu connecting roads  Nedumkandam Thevaram Mettu Thevaram mud road  Tamil Nadu check post in Thevaram Mettu  നെടുങ്കണ്ടം തേവാരംമെട്ട് തേവാരം പാത  ഇടുക്കി തമിഴ്‌നാട് റോഡുകള്‍  ഇടുക്കി തമിഴ്‌നാട് അന്തര്‍ സംസ്ഥാന പാത  ഇടുക്കി തമിഴ്‌നാട് വനപാത  ഇടുക്കി തമിഴ്‌നാട് ബന്ധിപ്പിക്കുന്ന മണ്‍പാത
Idukki Tamil Nadu connecting roads

നെടുങ്കണ്ടം തേവാരംമെട്ട് തേവാരം മണ്‍ പാത ഒരുങ്ങുന്നു

ഇടുക്കി : അന്തർസംസ്ഥാന പാതയായ നെടുങ്കണ്ടം തേവാരംമെട്ട്, തേവാരം പാത തുറക്കാൻ സാധ്യത തെളിയുന്നു (Nedumkandam Thevaram Mettu Thevaram mud road). മൺ പാത തുറക്കാൻ പ്രാരംഭ നടപടികള്‍ ആലോചിക്കുന്നതായി തമിഴ്‌നാട് വനം വകുപ്പ്. തേവാരംമെട്ടിൽ തമിഴ്‌നാടിന്‍റെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌ തുറക്കുന്നതിനും നടപടികളും വനം വകുപ്പ് ആരംഭിച്ചു (Idukki Tamil Nadu connecting roads).

ഇടുക്കിയുടെ അതിർത്തിമേഖലയായ തേവാരംമെട്ടിൽ നിന്നും തേവാരം അടിവാരത്തേയ്‌ക്ക് മൺ പാത ഒരുക്കാനാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ ആലോചന. കുടിയേറ്റ കാലത്ത് സജീവമായിരുന്ന പാത തമിഴ്‌നാട് വനം വകുപ്പ് അടയ്ക്കുകയായിരുന്നു. നിലവിൽ മുൻപുണ്ടായിരുന്ന പാതയുടെ സ്ഥാനത്ത് ഏകദേശം നാലര കിലോമീറ്ററിലധികം ദൈർഘ്യത്തിലാണ് പാത ഒരുക്കുക.

ഒരു ഹെക്‌ടറോളം വന ഭൂമി ഇതിനായി നീക്കി വയ്ക്കും. പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കൈവശം ഉള്ള ഭൂമിയിലൂടെ 200 മീറ്ററോളം പാത കടന്ന് പോകേണ്ടതുണ്ട്. ഈ ഭൂമി വിട്ടു കിട്ടിയാൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും അതിർത്തി മേഖലയിലെ ജനങ്ങളുടെ സഹകരണത്തോടെ റോഡ് നിർമിയ്ക്കാനാണ് പദ്ധതി.

മൂന്ന് മീറ്റർ വീതിയിലാവും മൺപാത പാത വീണ്ടും ഒരുക്കുക. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ചെറുവാഹനങ്ങൾക്ക് ഇതുവഴി യാത്ര അനുവദിയ്ക്കാനാണ് സാധ്യത. ഇടുക്കിയിൽ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ചുരം പാതയാണ് യാഥാർഥ്യമാകുന്നത്.

തേനി മെഡിക്കൽ കോളജിലേയ്ക്കും ബോഡി റെയിൽവേ സ്റ്റേഷനിലേയ്ക്കുമുള്ള ദൂരം 30 കിലോമിറ്ററിലധികം കുറയും. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്കും ഏറെ ഗുണകരമാകും. തമിഴ്‌നാട് വനം വകുപ്പിന്‍റെ താത്കാലിക ചെക്ക്പോസ്റ്റും തേവാരംമെട്ടിൽ ഉടൻ ആരംഭിയ്ക്കും (Tamil Nadu check post in Thevaram Mettu). ഇവിടെയുള്ള കെട്ടിടത്തിൽ വെള്ളം ലഭ്യമാക്കുന്നതിനായി കുഴൽ കിണർ നിർമാണവും ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.