ETV Bharat / state

ഇടുക്കിയിലെ വന്യമൃഗ പ്രശ്‌നങ്ങൾ ഒന്നും വനംവകുപ്പ് മന്ത്രിക്ക് മനസിലാകുന്നില്ല; വിമർശനവുമായി എം എം മണി

author img

By

Published : Nov 27, 2022, 9:18 AM IST

കാട്ടുമൃഗങ്ങളെ നേരിടുന്നതുപോലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരിടാൻ ജനങ്ങൾ നിർബന്ധിതരാകുമെന്ന് എം എം മണി പറഞ്ഞു.

എം എം മണി  വന്യമൃഗ പ്രശ്‌നങ്ങൾ ഇടുക്കി  വനം വകുപ്പ് മന്ത്രി  വനം വകുപ്പ് മന്ത്രിക്കെതിരെ എം എം മണി  ഉടുമ്പൻചോല എംഎൽഎ എം എം മണി  mla mm mani criticise forest department  mla mm mani  forest department  വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  forest minister a k saseendran
ഇടുക്കിയിലെ വന്യമൃഗ പ്രശ്‌നങ്ങൾ ഒന്നും വനംവകുപ്പ് മന്ത്രിക്ക് മനസിലാകുന്നില്ല; വിമർശനവുമായി എം എം മണി

ഇടുക്കി: വനം വകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് ഉടുമ്പൻചോല എംഎൽഎ എം എം മണി. കാട്ടുമൃഗങ്ങളെ നേരിടുന്നതുപോലെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നേരിടാൻ ജനങ്ങൾ നിർബന്ധിതരാകുമെന്നും ജില്ലയിലെ വന്യമൃഗ പ്രശ്‌നങ്ങൾ ഒന്നും വനം വകുപ്പ് മന്ത്രിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പിനെതിരെ എം എം മണി

കാട്ടുമൃഗങ്ങളെ നേരിടാനുള്ള അധികാരവും സംവിധാനവും വനം വകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടെന്നും അത് വിനിയോഗിക്കണമെന്നും എം എം മണി കൂട്ടിച്ചേർത്തു. സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിക്ഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.