ETV Bharat / state

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മധ്യവയസ്‌കക്ക് പരിക്ക്

author img

By

Published : Nov 3, 2020, 12:51 AM IST

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റ പശുമല എസ്‌റ്റേറ്റിൽ താമസിയ്ക്കുന്ന ചെല്ലാതായിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാട്ടുപോത്ത് ആക്രമിച്ചു വാര്‍ത്ത  വന്യമൃഗം ശല്യം വാര്‍ത്ത  wild buffalo attack news  wildlife disturbance news
മധ്യവയസ്‌ക

ഇടുക്കി: വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ മധ്യവയസ്‌കക്ക് പരിക്കേറ്റു. പശുമല എസ്‌റ്റേറ്റിൽ താമസിയ്ക്കുന്ന ചെല്ലാതായിക്കാണു പരുക്കേറ്റത്. കാലിന് പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62-ാം മൈൽ തോംസൺ ഏല തോട്ടത്തിൽ ജോലിക്ക് പോകുന്ന വഴിയെയാണ് കാട്ടുപോത്തിനെ കണ്ടത്. ചെല്ലതായ്ക്ക് ഒപ്പം ഉണ്ടായിരുന്നവർ കാട്ടുപോത്തിനെ കണ്ടതോടെ ശബ്‌ദം ഉണ്ടാക്കി. തുടര്‍ന്ന് ചെല്ലത്തായിയെ ആക്രമിച്ച കാട്ട്പോത്ത് ഓടി മറഞ്ഞു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

കാട്ടുപോത്ത് ആക്രമിച്ചു വാര്‍ത്ത  വന്യമൃഗം ശല്യം വാര്‍ത്ത  wild buffalo attack news  wildlife disturbance news
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ പശുമല എസ്‌റ്റേറ്റിൽ താമസിക്കുന്ന ചെല്ലാതായി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.