ETV Bharat / state

പ്രതിസന്ധി ഘട്ടത്തിൽ കനത്ത പ്രഹരമായി ഇന്ധനവില വർധനവ്

author img

By

Published : Jun 8, 2021, 7:20 AM IST

Updated : Jun 8, 2021, 8:22 AM IST

തിരുവന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിലും പ്രീമിയം പെട്രോളിന്‍റെ വില നൂറു രൂപ കടന്നു.

പ്രീമിയം പെട്രോളിന്‍റെ വില  പ്രീമിയം പെട്രോൾ വില  പ്രീമിയം പെട്രോൾ  ഇന്ധനവില  ഇന്ധനവില വർധനവ്  fuel price hike  fuel price  kerala fuel price hike  kerala fuel price  fuel price  fuel price during covid
ഇന്ധനവില വർധനവ്

ഇടുക്കി: കൊവിഡും തുടർന്നു വന്ന ലോക്ക്‌ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിൽ കനത്ത പ്രഹരവുമായി സംസ്ഥാനത്തെ ഇന്ധന വില കുതിക്കുന്നു. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ നൂറു രൂപ കടന്നിരിക്കുകയാണ് പ്രീമിയം പെട്രോളിന്‍റെ വില.

പ്രീമിയം പ്രട്രോളിന് അടിമാലിയില്‍ 100 രൂപ നാല്‍പ്പത് പൈസയും കട്ടപ്പനയില്‍ 100 രൂപ 56 പൈസയുമായിരുന്നു തിങ്കളാഴ്‌ചത്തെ വില. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവ് ജനങ്ങൾക്ക് അധിക ബാധ്യതയാണ് നല്‍കുന്നത്.

ഇന്ധനവില വർധനവ്

മെയ് മാസം ആദ്യം അടിമാലിയില്‍ 94 രൂപ 74 പൈസയായിരുന്നു പ്രീമിയം പെട്രോളിന്‍റെ വില. ഒരു മാസത്തിനിടയില്‍ 5 രൂപ 66 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂണ്‍ മാസത്തില്‍ ഇതുവരെ രണ്ട് ദിവസമൊഴികെ ബാക്കി എല്ലാ ദിവസവും ഇന്ധന വില വര്‍ധിച്ചിരുന്നു.

ഇടുക്കി ജില്ലക്ക് പുറമെ തിരുവന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിലും പ്രീമിയം പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്.

പ്രതിസന്ധികൾ നിറഞ്ഞ ഈ കാലത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വര്‍ധനവ് സാധാരണക്കാർ, ഓട്ടോ ടാക്‌സി മേഖല, സ്വകാര്യ ബസ് മേഖല എന്നിവയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

Also Read: സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില

Last Updated : Jun 8, 2021, 8:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.