ETV Bharat / state

സ്‌കൂൾ തുറക്കൽ : ഇടുക്കിയിലെ അധ്യാപകർക്ക് മറികടക്കാനുള്ളത് വലിയ കടമ്പകൾ

author img

By

Published : Oct 5, 2021, 7:39 PM IST

ജില്ലയിലെ മിക്ക സ്‌കൂളുകളിലും അധ്യാപകരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്

kerala covid  kerala covid 19  covid 19  school reopening  dukki school Teachers  സ്‌കൂൾ തുറക്കൽ  ഇടുക്കിയിലെ അധ്യാപകർക്ക് മറികടക്കാനുള്ളത് വലിയ കടമ്പകൾ  ഇടുക്കി അധ്യാപകർ  കൊവിഡ്  കൊവിഡ് 19
സ്‌കൂൾ തുറക്കൽ; ഇടുക്കിയിലെ അധ്യാപകർക്ക് മറികടക്കാനുള്ളത് വലിയ കടമ്പകൾ

ഇടുക്കി : സ്‌കൂളുകൾ തുറക്കുന്നതിനുള്ള അന്തിമ മാർഗനിർദേശങ്ങൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മാർഗനിർദേശങ്ങൾക്ക് അടുത്ത ദിവസം അംഗീകാരം നൽകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇടുക്കി ജില്ലയിൽ കൊവിഡ് കാലത്ത് സ്‌കൂൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്കൊപ്പം അധ്യാപകരുടെ ആശങ്കകളും വർധിക്കുകയാണ്.

ഓൺലൈൻ ക്ലാസുകളുടെ പരിധിക്ക് പുറത്തേക്ക് കുട്ടികൾ എത്തുമ്പോള്‍ കൊവിഡ് പ്രതിരോധമാണ് അധ്യാപകർക്ക് ഏറ്റവും വലിയ കടമ്പയായി മുന്നിലുള്ളത്. അന്തിമ മാർഗനിർദേശങ്ങൾ ഇറങ്ങുന്നതിന് മുന്നോടിയായി ജില്ലയിലെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്‌ധര്‍, കുട്ടികൾ എന്നിവരുടെ ആശങ്കകൾ പരിഗണിക്കുന്ന തിരക്കിലാണ് വിദ്യാഭ്യാസ വകുപ്പ്.

സ്‌കൂൾ തുറക്കൽ; ഇടുക്കിയിലെ അധ്യാപകർക്ക് മറികടക്കാനുള്ളത് വലിയ കടമ്പകൾ

എത്രത്തോളം ഇത് പ്രാവർത്തികമാകും എന്നുള്ള കാത്തിരിപ്പിലാണ് രക്ഷിതാക്കളും അധ്യാപകരും. ഇടുക്കി ജില്ലയുടെ മലയോര മേഖലയിലെ സ്‌കൂളുകളിലെ അധ്യാപകർക്കാണ് കൊവിഡ് കാലത്തെ സ്‌കൂൾ തുറക്കൽ മൂലം ഏറെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ളത്.

Also Read: സംസ്ഥാനത്ത് 9735 പേര്‍ക്ക് കൂടി COVID 19 ; 151 മരണം

ജില്ലയിലെ മിക്ക സ്‌കൂളുകളിലും അധ്യാപകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉള്ളത്. കുട്ടികൾ സ്‌കൂളിൽ എത്തുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ, സാനിറ്റേഷൻ ഉൾപ്പടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം എത്രത്തോളം നടപ്പാക്കാനാകുമെന്നുള്ള ആശങ്കയാണ് അധ്യാപകർക്കുള്ളത്.

കുട്ടികൾ ഇരിക്കുന്ന ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ മറ്റൊരു വശത്ത്. ബസുകളുടെയും സ്‌കൂളിലെ ഉപകരണങ്ങളുടെയും കുറവ് മറ്റൊരു വിലങ്ങുതടിയാണ്. സ്‌കൂൾ ബസ് മുതൽ ബ്ലാക്ക് ബോർഡ് വരെ വീണ്ടും ശുചീകരിച്ച് പുതിയതാക്കണം. വിദ്യാഭ്യാസ ഉപജില്ല ഓഫിസർമാർക്ക് കഴിഞ്ഞ ദിവസം തന്നെ അധ്യാപകർ ഇത്തരം ആശങ്കകൾ അടങ്ങിയ റിപ്പോർട്ടുകൾ സമർപ്പിച്ചുകഴിഞ്ഞു.

ഓൺലൈൻ കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഒരു പടി മാറി സ്‌കൂളുകളിലേക്ക് കുട്ടികൾ നേരിട്ട് എത്തുമ്പോൾ എത്രത്തോളം സുരക്ഷ ഒരുക്കണമെന്ന ആകാംക്ഷയിൽ നിന്ന് ഉരുത്തിരിയുന്ന ആശങ്കയിലാണ് ജില്ലയിലെ അധ്യാപകർ. സ്‌കൂളുകൾ പരിധിക്ക് പുറത്താകാതിരിക്കാനുള്ള തീവ്രശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.