ETV Bharat / state

'തണല്‍ ഒരുക്കണം, വനം വകുപ്പ് അനുമതി നല്‍കുന്നില്ല' ; പ്രതിസന്ധിയില്‍ ഏലം കര്‍ഷകര്‍

author img

By

Published : Dec 15, 2022, 9:54 AM IST

ഏലം തോട്ടങ്ങളില്‍ ആവശ്യത്തിന് തണലൊരുക്കാനായി മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതില്‍ ഇടുക്കി ശാന്തന്‍പാറയിലെ കര്‍ഷകര്‍ ദുരിതത്തില്‍

http://10.10.50.85:6060///finalout4/kerala-nle/finalout/15-December-2022/17209803_.mp4
ശാന്തന്‍ പാറയിലെ എലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ശാന്തന്‍ പാറയിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇടുക്കി : ശാന്തന്‍ പാറയിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിക്ക് ആവശ്യത്തിന് തണല്‍ ക്രമീകരിക്കാനാകാത്തതില്‍ കര്‍ഷകരില്‍ കനത്ത ആശങ്ക നിറയുകയാണ്. ഏലം കൃഷി പരിപാലനത്തിന് മരച്ചില്ലകള്‍ വെട്ടി മാറ്റി തണല്‍ ക്രമീകരിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.

കൃത്യമായ വെയിലും തണലും ആവശ്യമുള്ള വിളയാണ് ഏലം. ആവശ്യത്തിന് തണല്‍ ലഭിച്ചില്ലെങ്കില്‍ ചെടികള്‍ അഴുകി നശിക്കും. അനുമതി തേടി കര്‍ഷകര്‍ നിരവധി തവണ വനം വകുപ്പിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ നിഷേധിച്ചതോടെ ഏക്കർ കണക്കിന് കൃഷിയാണിപ്പോള്‍ അഴുകി നശിച്ചുകൊണ്ടിരിക്കുന്നത്.

വനം വകുപ്പിന്‍റെ അനുമതിയില്ലാതെ മരച്ചില്ലകള്‍ വെട്ടിമാറ്റിയവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുക്കുന്നതെന്നും കർഷകർ പറയുന്നു. വന്യമൃഗ ശല്യവും വനം വകുപ്പിന്‍റെ കർഷക ദ്രോഹ നടപടികളും കാരണം കൃഷിയിറക്കാനാകാത്ത അവസ്ഥയിലാണിപ്പോള്‍ കര്‍ഷകര്‍. വിഷയത്തില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.

സ്വതന്ത്രമായി കൃഷിചെയ്യാന്‍ അനുവദിക്കാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കര്‍ഷകരുടെ ദുരവസ്ഥയില്‍ ഉടനടി നടപടിയെടുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.