ETV Bharat / state

വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

author img

By

Published : Nov 14, 2022, 2:25 PM IST

പൊന്മുടി  latest idukki news  idukki local news  idukki ponmudi dam  canoe accident  വള്ളം മറിഞ്ഞു  യുവാവിന്‍റെ മൃദദേഹം കണ്ടെത്തി  മമ്മട്ടിക്കാനം സ്വദേശി  ഇടുക്കി
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃദദേഹം കണ്ടെത്തി

ഇടുക്കി പൊൻമുടി അണക്കെട്ടില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മമ്മട്ടിക്കാനം സ്വദേശി ശ്യാംലാലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇടുക്കി: പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ ശ്യാംലാൽ (28) നെയാണ് ഇന്നലെ (13.11.2022) വൈകിട്ട് കാണാതായത്. ഇന്നലെ വൈകുന്നേരം നാലിന് സുഹൃത്തുക്കളായ അമൽ ദേവസ്യ, അഭിജിത്ത് എന്നിവർക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്കു സമീപം ഡാമിൽ കുളിക്കാന്‍ എത്തിയതായിരുന്നു യുവാവ്.

കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തിൽ കയറി അണക്കെട്ടിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ വീണ അമലും അഭിജിത്തും നീന്തി കരയ്‌ക്കെത്തിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല.

രാജാക്കാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ വൈകിട്ട് ഏഴ് മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ പുനരാരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.