ETV Bharat / state

ഇത് കണ്ടാല്‍ ഏത് കാട്ടുകൊമ്പനും തിരികെ കാട് കയറും.. 'മുളവെടി' അത്ര നിസാരമല്ല

author img

By

Published : Mar 1, 2022, 3:17 PM IST

വലിയ ശബ്‌ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കില്ലെന്നതാണ് ഈ ഉപകരണത്തിന്‍റെ സവിശേഷത

കുഞ്ഞുമോന്‍ ഇല്ലി പടക്കം  മുളങ്കമ്പ് കാട്ടാന വിരട്ടിയോടിക്കല്‍  മുളവെടി കാട്ടാന ഓടിക്കല്‍  bamboo cane for chasing away elephants  wild elephant attack bamboo cane
മുളങ്കമ്പ് കൊണ്ട് കാട്ടാനയെ തുരത്താം; ഇല്ലി പടക്കവുമായി കുഞ്ഞുമോന്‍

ഇടുക്കി: ഒരു മുളങ്കമ്പ് കൊണ്ട് ആനയെ ഓടിക്കാമെന്ന് പറഞ്ഞാൽ ആനയോളം വലിപ്പമുള്ള നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നാം. പേര് മുളവെടി... കുറച്ച് കോട്ടൺ തുണിയും കത്തിച്ചുവെച്ച വിളക്കും അരലിറ്റർ മണ്ണെണ്ണയും ഉണ്ടെങ്കില്‍ മണിക്കൂറുകളോളം ഉഗ്രശബ്‌ദത്തില്‍ വെടിയൊച്ച പുറപ്പെടുവിക്കാം.

മുളങ്കമ്പ് കൊണ്ട് കാട്ടാനയെ തുരത്താം; ഇല്ലി പടക്കവുമായി കുഞ്ഞുമോന്‍

പുകപടലങ്ങളോടെ ഉഗ്രശബ്‌ദത്തിൽ പൊട്ടുന്ന ഇല്ലി പടക്കം അഥവാ മുളവെടി എന്ന ആയുധം അത്ര നിസാരമല്ല. കാടിറങ്ങുന്ന ഏത് കാട്ടുകൊമ്പനും തിരികെ കാട് കയറും. കാടിറങ്ങിയെത്തി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വിരട്ടിയോടിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം.

ഇടുക്കി കാഞ്ചിയാർ സ്വദേശി കുഞ്ഞുമോന്‍റെ പക്കല്‍ ഇതിപ്പോഴുമുണ്ട്. വലിയ ശബ്‌ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കില്ലെന്നതാണ് ഈ ഉപകരണത്തിന്‍റെ സവിശേഷത. ഉപയോഗിക്കാന്‍ എളുപ്പവും ചിലവും കുറവാണ്.

Also read: 'ഉങ്കളിൽ ഒരുവൻ', എം.കെ സ്റ്റാലിന്‍റെ ആത്മകഥക്ക് ആശംസകളുമായി പിണറായി വിജയൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.