ETV Bharat / state

Idukki Cheruthoni Dam Security Lapse ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷ വീഴ്‌ച; മിലിട്ടറി ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി

author img

By ETV Bharat Kerala Team

Published : Sep 13, 2023, 2:33 PM IST

Updated : Sep 13, 2023, 3:46 PM IST

Military intelligence started an investigation  security lapse at Cheruthoni Dam  started investigation Cheruthoni dam  Military intelligence investigation  Idukki Cheruthoni Dam is completely safe  ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്‌ച  മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി  രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്  സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി യുവാവ്  പൊലീസിന്‍റെ അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യത  ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു  ചെറുതോണി ഡാമിൽ പ്രാഥമിക പരിശോധന നടത്തി  ഹൈമാസ്‌റ്റ്‌ ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടി  ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന റോപ്പുകളിൽ ദ്രാവകം  ഡാമിന്‍റെ സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട സിഐ  തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധം  പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പൊലീസ്  ഇടുക്കി ചെറുതോണി ഡാം പൂർണ്ണ സുരക്ഷിതം  ഡാമിന്‍റെ അഞ്ചു ഷട്ടറുകളും ഉയർത്തി പരിശോധന  Cheruthoni dam security lapse case  investigation into the Cheruthoni dam
Security Lapse At Cheruthoni Dam

Military intelligence started investigation Idukki Cheruthoni Dam ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് സൈന്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്.

ഇടുക്കി: ചെറുതോണി ഡാമിലെ സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട് മിലിട്ടറി ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി (security lapse at Cheruthoni Dam). ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പൊലീസിന്‍റെ അന്വേഷണ പരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നുണ്ട്. പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പൊലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങൾ പ്രതിയുമായി സംസാരിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പ് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത. പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്നോ മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്.

ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഇയാൾ 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചിരുന്നു.

സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിരുന്നു. കൂടാതെ ഇന്നലെ വിശദമായിട്ട് പരിശോധന നടത്തിയിരുന്നു. സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ. അതേസമയം ഡാമിന്‍റെ സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട ഇടുക്കി സിഐ നാലുമാസത്തോളമായി ഡാമിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന് രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി ചെറുതോണി ഡാം പൂർണ്ണ സുരക്ഷിതം: സുരക്ഷാ വീഴ്‌ചയുണ്ടായ ഇടുക്കി ചെറുതോണി ഡാം പൂർണ്ണ സുരക്ഷിതമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി എൻ ബിജു. ഡാമിന്‍റെ അഞ്ചു ഷട്ടറുകളും ഉയർത്തിയായിരുന്നു ഡാം സേഫ്റ്റി അധികൃതർ പരിശോധന നടത്തിയത്. ദ്രാവകം ഒഴിച്ചതിൽ റോപ്പിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.

ഇനി പരിശോധനകൾ ഒന്നും നടത്തേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്‌ച ഇല്ലെന്നും പൊലീസിന് വീഴ്‌ച ഉണ്ടോ എന്ന് അറിയില്ലെന്നും ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് ഉടൻ കൈമാറുമെന്നും പി.എൻ ബിജു പറഞ്ഞു.

ജൂലൈ 22 ന് സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഒറ്റപ്പാലം സ്വദേശി ഹൈമാസ്‌റ്റ്‌ ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടുകയും ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന റോപ്പുകളിൽ ദ്രാവകം ഒഴിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാസങ്ങൾക്ക് മുൻപാണ് സംഭവം ഉണ്ടായതെന്ന് വ്യക്തമായത്. സംഭവ ദിവസം ശനിയാഴ്‌ച ആയതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നു. ഈ അവസരത്തിലാണ് യുവാവ് കൃത്യം ചെയ്‌തത്. പരിശോധനയിൽ തോളിൽ ബാഗും തൂക്കി ഒരു യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു.

Last Updated :Sep 13, 2023, 3:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.