ETV Bharat / state

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുൻ എംപി ജോയിസ് ജോർജ്

author img

By

Published : Mar 30, 2021, 12:01 PM IST

Updated : Mar 30, 2021, 1:20 PM IST

പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുൻപിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നായിരുന്നു ജോയിസ് ജോർജിന്‍റെ ആക്ഷേപം

abusive speech against Rahul Gandhi  Former MP Joyce George  Rahul Gandhi  രാഹുൽ ഗാന്ധിയ്ക്കെതിരെ അധിക്ഷേപ പ്രസംഗം  മുൻ എംപി ജോയിസ് ജോർജ്  രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

ഇടുക്കി: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുൻ എംപി ജോയിസ് ജോർജ്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുൻപിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നായിരുന്നു ജോയിസ് ജോർജിന്‍റെ ആക്ഷേപം. ജില്ലയിലെ ഇരട്ടയാറിൽ എൽഡിഎഫ് പ്രചാരണ യോഗത്തിലാണ് ജോയിസ് ജോർജ് വിവാദ പ്രസംഗം നടത്തിയത്.

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുൻ എംപി ജോയിസ് ജോർജ്

അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ജോയിസിന്‍റെ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ജോയിസിനെതിരെ ഡിജിപിക്ക് പരാതി നൽകും. ജില്ലയിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരുമെന്നും ഇബ്രാഹിം കുട്ടി കല്ലാർ പ്രതികരിച്ചു. ജോയിസ് ജോർജിന്‍റേത് പക്വതയില്ലാത്ത പരാമർശമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോയി‌സിന്‍റെ പരാമർശം എൽഡിഎഫിന്‍റെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ജോയിസ് ജോർജ്

അതേസമയം, താൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അനുചിതമാണെന്നും ജോയ്സ് ജോർജ് എംപി പറഞ്ഞു. പരാമർശം പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Mar 30, 2021, 1:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.