ETV Bharat / state

2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി

author img

By

Published : Nov 12, 2021, 1:25 PM IST

Updated : Nov 12, 2021, 2:25 PM IST

ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്നും ഇത് വലിയ വീഴ്‌ചയാണെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

CAG REPORT ON KERALA FLOOD  CAG REPORT ON KERALA FLOOD MM MANI RESPONSE  EX MINISTER MM MANI reaction on cag report  CAG REPORT ON FLOOD news  kerala flood CAG report  CAG REPORT ON FLOOD NEWS  സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി  സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി വാർത്ത  സിഎജി റിപ്പോര്‍ട്ട് വാർത്ത  2018ലെ പ്രളയത്തിലെ സിഎജി റിപ്പോർട്ട്
2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി

ഇടുക്കി: സംസ്ഥാനത്ത് പ്രളയം നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിന് ഗുരുതര വീഴ്‌ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ടിനെതിരെ മുൻ വൈദ്യുതി മന്ത്രിയും നിലവിൽ എംഎൽഎയുമായ എം എം മണി. അപ്രതീക്ഷിതമായി പെയ്‌ത മഴ കണക്കിലെടുക്കാതെ സിഎജി നല്‍കിയ റിപ്പോര്‍ട്ട് വികലമാണെന്നും ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.

അതി തീവ്രമഴ മൂലമാണ് ഡാമുകള്‍ തുറക്കേണ്ടി വന്നതെന്നും 2019ലും 2021ലും സമാന സാഹചര്യം പല മേഖലകളിലും ഉണ്ടായെന്നും എംഎം മണി പറയുന്നു. 2018ല്‍ ഡാമുകള്‍ തുറന്ന് വിട്ടില്ലായിരുന്നെങ്കില്‍ ഡാമുകള്‍ക്ക് എന്ത് സംഭവിയ്ക്കുമെന്ന് പോലും വിവരിയ്ക്കുവാനാവുമായിരുന്നില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി

സിഎജി റിപ്പോർട്ടിലെ വിമർശനം

പ്രളയം നേരിടാനുള്ള മുന്നൊരുക്കങ്ങളിലും പ്രളയ നിയന്ത്രണത്തിലും സംസ്ഥാനത്തിന് വീഴ്‌ച വന്നതായാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. ഇത് വലിയ വീഴ്ചയാണ്. വലിയ സ്‌കെയിലിലുള്ള ഫ്ലഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ലെന്നും നിയമസഭയുടെ മേശപ്പുറത്തുവെച്ച സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ച് കൃത്യമായ തല്‍സമയ വിവരങ്ങളില്ലെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

READ MORE: CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്

Last Updated :Nov 12, 2021, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.