ETV Bharat / state

ബഫര്‍സോണ്‍ വിഷയം; സംസ്ഥാന സര്‍ക്കാരിന്‍റെ പുനഃപരിശോധന ഹര്‍ജി അനുവദിച്ച് സുപ്രീം കോടതി, നിയന്ത്രണങ്ങള്‍ നീക്കി

author img

By ETV Bharat Kerala Team

Published : Dec 6, 2023, 7:19 AM IST

SC on Buffer zone issue : ബഫര്‍സോണ്‍ വിഷയത്തിൽ സംസ്ഥാനത്തിന്‍റെ പുനഃപരിശോധന ഹര്‍ജി അനുവദിച്ച് സുപ്രീം കോടതി. ബഫര്‍സോണുകളില്‍ വരുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും സുപ്രീം കോടതി ഒഴിവാക്കി

buffer zone kerala  ബഫര്‍സോണ്‍  ബഫര്‍സോണ്‍ സുപ്രീംകോടതി  Supreme Court buffer zone  buffer zone idukki  ബഫര്‍സോണ്‍ കേരളം  buffer zone kerala review petition  SupremeCourt kerala reviewpetition bufferzone  ബഫര്‍സോണ്‍ പുനഃപരിശോധനാ ഹര്‍ജി  ബഫര്‍സോണ്‍ കേരള പുനഃപരിശോധനാ ഹര്‍ജി  buffer zone
Supreme Court allowed the review petition of the buffer zone state government

ഇടുക്കി : വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു (SC allowed the review petition of the buffer zone state government). 03.06.2022-ലെ സുപ്രീം കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്‌തിരുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പുറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.

സുപ്രീം കോടതി ഈ വിഷയം 2023 ഏപ്രില്‍ 26-ന് വീണ്ടും പരിശോധിച്ചു. ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തികൊണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമ വിജ്ഞാപനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ പരിധി വേണമെന്ന കോടതി വിധി ബാധകമല്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു (SC on Buffer zone issue).

Also read: ബഫര്‍ സോണ്‍ നടപ്പിലായാല്‍ കൂട്ടിലകപ്പെട്ട അവസ്ഥയിലാകുമെന്ന ആശങ്കയില്‍ ഇടുക്കി ജനത

സംസ്ഥാനത്തിന്‍റെ പുനഃപരിശോധന ഹര്‍ജി അനുവദിച്ചതിനാല്‍ ഇതിനകം കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയാറാക്കാവുന്നതാണ്. അപ്രകാരം തയാറാക്കുമ്പോള്‍ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകള്‍ നേരത്തെ നല്‍കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് ഇപ്പോള്‍ പുനഃപരിശോധന ഹര്‍ജി അനുവദിച്ചതിലൂടെ കേരളത്തിന് ലഭിച്ചത്.

ബഫര്‍സോണുകളില്‍ വരുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും സുപ്രീം കോടതി ഒഴിവാക്കിയിട്ടുണ്ട്. വന്‍കിട വ്യവസായങ്ങള്‍ക്കും ക്വാറികള്‍ക്കും ഖനികള്‍ക്കും മാത്രമായിരിക്കും നിയന്ത്രണം എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Also read: ബഫര്‍സോണ്‍: സമ്പൂര്‍ണ വിലക്കിനൊപ്പം നീങ്ങിയത് ഇടുക്കിയുടെ ആശങ്ക; നിയന്ത്രണം വന്‍കിട നിര്‍മാണങ്ങള്‍ക്ക് മാത്രം

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയും മലയോര ജില്ലയുമായ ഇടുക്കിയുടെ അമ്പത് ശതമാനത്തിലധികവും വനഭൂമിയും സംരക്ഷിത വനമേഖലയുമാണ്. സംസ്ഥാനത്തെ ആകെ പതിനെട്ട് വന്യജീവി സങ്കേതങ്ങളി‌‌‌ലും അ‍ഞ്ച് ദേശീയ ഉദ്യാനങ്ങളിലും നാല് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കിയിലാണ് സ്ഥിതിചെയ്യുന്നത്.

ഇരവികുളം ദേശീയ ഉദ്യാനം 89 ചതുരശ്ര കിലോമീറ്ററും പാമ്പാടുംപാറ 1.3 ചതുരശ്ര കിലോമീറ്റ‍റും ആണ്. 12.8 ചതുരശ്ര കിലോമീറ്റര്‍ ആണ് മതികെട്ടാന്‍ ചോലയുടെ വിസ്‌തൃതി. 7.5 ചതുരശ്ര കിലോമീറ്ററാണ് ആനമുടി ചോല. ഇടുക്കി വന്യജീവി സങ്കേതത്തിന്‍റെ ചുറ്റളവ് 70 ചതുരശ്ര കിലോമീറ്ററാണ്.90.44 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള ചിന്നാര്‍, 777 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പെരിയാര്‍ കടുവ സങ്കേതം, മറ്റ് സംരക്ഷിത വനമേഖലകള്‍ കൂടി ചേരുന്നതോടെ ഇടുക്കിയുടെ 55 ശതമാനവും വനം മാത്രമാണ്.

ഇത് കൂടാതെ വന്‍കിട കമ്പനികളുടെ കയ്യിലുള്ള ഏലം, തേയില തോട്ടങ്ങള്‍ ആയിരക്കണക്കിന് ഏക്കറാണ്. ടാറ്റയുടെ കയ്യില്‍ മാത്രം എഴുപതിനായിരം ഏക്കറാണ് ജില്ലയിലുള്ളത്. പതിനാല് ഡാമുകളും അവയുടെ വൃഷ്‌ടി പ്രദേശങ്ങളും ഉള്‍പ്പടെ മാറ്റി നിര്‍ത്തിയാല്‍ ജില്ലയിലെ 12 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ജീവിക്കാന്‍ മിച്ചമുള്ളത് തുച്ഛമായ ഭൂമി മാത്രമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.