ETV Bharat / state

വണ്ണപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിലായി

author img

By

Published : Sep 21, 2020, 5:04 PM IST

പ്രതിക്കെതിരെ പോക്‌സോ കേസ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

നവജാത ശിശു മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിൽ  വണപ്പുറത്ത് ശിശുമരണത്തിൽ ഒരാൾ പിടിയിൽ  വണ്ണപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം  ഇടുക്കി നവജാത ശിശു മരണം  boyfriend arrested with the death of newborn baby  death of a newborn baby one arrested  death of a newborn baby in idukki  death of a newborn baby boyfriend arrested  vannapuram newborn baby death boyfriend arrested
നവജാത ശിശു മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിൽ

ഇടുക്കി: വണ്ണപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അറസ്റ്റില്‍. പോത്താനിക്കാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തത്. ഇതിനിടെ കുഞ്ഞിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ജീവനുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. ശനിയാഴ്‌ച രാവിലെയാണ് പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടുകാര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയേയും നവജാത ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

പൊലീസും ഫോറന്‍സിക് വിദഗ്ധരും പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയും കാമുകനും സ്‌കൂളില്‍ സഹപാഠികളായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് പഠിക്കുകയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.