ETV Bharat / state

അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധം ശക്തം, ചിന്നക്കനാലില്‍ കുളിച്ച് രസിച്ച് കുങ്കിയാനകൾ

author img

By

Published : Apr 1, 2023, 1:14 PM IST

ഹർജിക്കാരൻ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നെന്നും ഇത്തരക്കാരുടെ വാദഗതി കേട്ട് കോടതി തീർപ്പ് കല്‍പ്പിക്കരുതെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു.

protest intensifying on arikkomban issue idukki  arikkomban issue idukki  അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധം
പ്രതിഷേധം ശക്തം

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സംസാരിക്കുന്നു

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിന് എതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ‍ പ്രതിഷേധം ശക്തമാവുന്നു. ഏപ്രില്‍ അഞ്ചിനാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ധർണ തുടരാനാണ് സമര സമിതി സംഘാടകരുടെ തീരുമാനം.

ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറുവരെ പൂപ്പാറയിൽ സമരം നടക്കുമെന്ന് സമരസമിതി അറിയിച്ചു. ഇതേ വിഷയത്തില്‍ ചിന്നക്കനാൽ സിങ്കുകണ്ടത്തും രാപ്പകൽ സമരം തുടരുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് തീരുമാനിച്ച ഹർത്താല്‍ പിൻവലിച്ചു.

ALSO READ| മയക്കുവെടി വച്ച് കൂട്ടിലടയ്ക്കില്ല; അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റാന്‍ തീരുമാനം

അതേസമയം, ഹർജിക്കാരൻ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നെന്നും ഇത്തരക്കാരുടെ വാദഗതി കേട്ട് കോടതി തീർപ്പ് കല്‍പ്പിക്കരുതെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. പ്രദേശത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തണം. അരിക്കൊമ്പൻ വലിയ പ്രശ്‌നക്കാരനല്ലെന്നണ് സർക്കാർ അഭിഭാഷകൻ വാദിച്ചതെന്നും ധർണ ഉദ്‌ഘാടനം ചെയ്‌ത് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് വരും ദിവസങ്ങളിൽ സമരം ഊര്‍ജിതമാക്കാനാണ് സമരസമിതിയുടെ ശ്രമം.

പൂപ്പാറയിൽ ജനകീയ മുന്നണി ധർണ: സിങ്കുകണ്ടം പ്രദേശത്ത് മാര്‍ച്ച് 30ന് രാത്രിയിലും കാട്ടാന ആക്രമണമുണ്ടായി. പ്രദേശവാസിയായ വിൽസണ്‍ എന്നയാള്‍ക്ക് പരിക്കേറ്റു. കാട്ടാന ആക്രമിക്കാന്‍ വരുന്നതിനിടെ ഓടി രക്ഷപ്പെടുമ്പോഴാണ് സംഭവം. അര എക്കറോളം സ്ഥലത്തെ ഏലം കൃഷിയും ഒറ്റയാൻ നശിപ്പിച്ചു. ചക്കക്കൊമ്പൻ എന്ന വിളിപ്പേരുള്ള ഒറ്റയാനായാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

ചിന്നക്കനാലില്‍ ഉല്ലസിച്ച് കുങ്കിയാനകൾ: അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിയ കുങ്കിയാനകൾ പുഴയില്‍ കളിച്ചും മറ്റ് ആനകള്‍ക്കൊക്കം കുറുമ്പും കാട്ടിയും ആസ്വദിച്ചു നടക്കുന്ന കാഴ്‌ചയാണ് ചിന്നക്കനാല്‍ പ്രദേശത്ത് ശ്രദ്ധേയം. ദൗത്യത്തിനായുള്ള കാത്തിരിപ്പിനിടെ ആനയിറങ്കലിലെ പുഴയില്‍ കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ ആനകള്‍ ഉല്ലസിച്ചു നടക്കുകയാണ്. ഇടക്കിടെ തുമ്പിക്കൈയിൽ വെള്ളം നിറച്ച് ദേഹത്ത് തളിച്ച്, പാപ്പാന്മാരുടെ നിർദേശങ്ങൾക്ക് ചെവി കൂർപ്പിച്ച് അനുസരണയോടെ ആനയിറങ്കലില്‍ കഴിയുകയാണ് ഇവര്‍.

ALSO READ| 'ആനയെ തൊടാൻ പോലും കിട്ടില്ല'; അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് വെഫ പ്രതിനിധി, ഓഡിയോ പുറത്ത്

കാഴ്‌ചകൾ കാണാന്‍ പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ നടക്കുന്നതും കുങ്കി ആനകളുടെ ദിനചര്യയാണ്. അരിക്കൊമ്പൻ ദൗത്യം തീരുമാനിച്ചിട്ടുള്ള സിമന്‍റ് പാലത്താണ് കുങ്കിയാനകളുടെ താവളം. കൂട്ടാളികളായ വിക്രമിന്‍റേയും സൂര്യയുടേയും കൂട്ടുപിടിച്ച് അരിക്കൊമ്പനെ തളയ്ക്കാനുള്ള കാത്തിരിപ്പിലാണ് ഈ കരിവീരന്മാർ.

വെല്ലുവിളിച്ച് വെഫ പ്രതിനിധി: അരിക്കൊമ്പൻ വിഷയത്തിൽ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ ഹർജിക്കാരനും വെഫ പ്രതിനിധിയുമായ വിവേക് രംഗത്തെത്തി. ആനയെ തൊടാൻപോലും കിട്ടില്ലെന്നും മനുഷ്യനെപ്പോലെ ജീവിക്കാൻ കഴിയില്ലെങ്കിൽ പോയി ചത്തോളാനുമാണ് പുറത്തുവന്ന ഓഡിയോ സന്ദേശത്തിലുള്ളത്. ഈ ഓഡിയോ കൂടെ പുറത്തുവന്നതോടെ പ്രതിഷേധത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.