ETV Bharat / state

കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ്, അതില്‍ കരിങ്കല്ലും, പൊടിമണലും ചേര്‍ന്ന കെട്ടുറപ്പ് ; ഇടുക്കിക്ക് അഴകായി ആനയിറങ്കൽ ഡാം

author img

By

Published : Aug 23, 2022, 7:25 PM IST

anayirangal dam  ANAYIRANKAL DAM IN IDUKKI  ചിന്നക്കനാൽ പഞ്ചായത്ത് ആനയിറങ്കൽ അണക്കെട്ട്  ആനയിറങ്കൽ അണക്കെട്ട്  പന്നിയാർ പുഴ ആനയിറങ്കൽ  കുത്തുങ്കൽ ജലവൈദ്യുത പദ്ധതി  പന്നിയാർ ജലവൈദ്യുത പദ്ധതി  പൊന്മുടി അണക്കെട്ട്  കുത്തുങ്കൽ അണക്കെട്ട്  ആനയിറങ്കൽ  ആനയിറങ്കൽ അണക്കെട്ട് ഇടുക്കി  ആനയിറങ്കൽ അണക്കെട്ട് സംഭരണശേഷി  ആനയിറങ്കൽ നിർമാണം  ANAYIRANKAL DAM IN IDUKKI  ANAYIRANKAL DAM  PANNIYAR DAM  PONMUDI DAM
ഇടുക്കിക്ക് അഴകായി ആനയിറങ്കൽ അണക്കെട്ട്

കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ്, കരിങ്കല്ല്, പൊടിമണൽ എന്നിവ ഉപയോഗിച്ചാണ് അണക്കെട്ട് നിർമിച്ചത്. ഏഷ്യയിലെ ആദ്യ എർത്ത് ഡാമാണിത്. കാട്ടാനകളുടെ സ്ഥിരം താവളമാണ് ഇവിടെ. വെള്ളം കുടിക്കാനായി ആനകൾ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ എത്തുന്നതിനാലാണ് ആനയിറങ്കൽ എന്ന് വിളിക്കുന്നത്

ഇടുക്കി : മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് ആനയിറങ്കൽ അണക്കെട്ട്. ഒരു വശം വനമേഖലയാലും മറ്റുവശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു. കാലവർഷത്തിൽ മഴ കനത്ത് പെയ്യുമ്പോഴും പന്നിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ആശങ്കയില്ലാതെ കോട്ട പോലെ സംരക്ഷണം ഒരുക്കുന്ന അണക്കെട്ടാണ് ആനയിറങ്കൽ.

കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ് ഉപയോഗിച്ച് നിർമിച്ച അണക്കെട്ടിൽ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ കരിങ്കല്ലും അടുക്കിയിട്ടുണ്ട്. മതികെട്ടാൻ ചോല ദേശീയോദ്യാനം അടക്കം കാട്ടാനകളുടെ സ്ഥിരം താവളമാണ് ഇവിടം. വെള്ളം കുടിക്കാനായി ഡാമിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ ആനകൾ എത്തുന്നതിന്‍റെ പേരിലാണ് പഴമക്കാർ ഈ പ്രദേശത്തെ ആനയിറങ്കൽ എന്ന് വിളിച്ച് തുടങ്ങിയത്.

ഇടുക്കിക്ക് അഴകായി ആനയിറങ്കൽ അണക്കെട്ട്

പഴയ ആനത്താരയുടെ ഭാഗമാണ് ഈ പ്രദേശമെന്നതിനാൽ ആനകൾ ഇവിടം വിട്ടുപോകാറില്ല. ആറ് കിലോമീറ്ററോളം വിസ്‌തൃതിയാണ് ഈ ജലാശയത്തിനുള്ളത്. ആനകളോടൊപ്പം മത്സ്യസമ്പത്തിന്‍റെ കാര്യത്തിലും പെരുമ നേടിയതാണ് ആനയിറങ്കൽ ജലാശയം. ഗോൾഡ് ഫിഷ്, കട്‌ല തുടങ്ങിയ മത്സ്യങ്ങൾ ഇവിടെ ധാരാളമുണ്ട്.

കുത്തുങ്കൽ, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ കുത്തുങ്കൽ, പൊന്മുടി എന്നീ അണക്കെട്ടുകളിലേക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി നിർമിച്ച സഹായ അണക്കെട്ടാണ് ആനയിറങ്കൽ. 1963ലാണ് അണക്കെട്ടിന്‍റെ നിർമാണം ആരംഭിച്ചത്. 1967ജനുവരിയിൽ ഡാം കമ്മീഷൻ ചെയ്‌തു.

35 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്. വേനൽക്കാലത്തേയ്ക്കുള്ള വെള്ളത്തിന്‍റെ ഈ കരുതൽ ശേഖരം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പന്നിയാർ പുഴയിലെയും, പൊന്മുടി ഡാമിലെയും ജലനിരപ്പ് താഴുമ്പോൾ മാത്രമാണ് തുറന്ന് വിടാറുള്ളത്. വൃഷ്‌ടി പ്രദേശങ്ങളിൽ തുലാമഴ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഡാം നിറഞ്ഞ് സ്‌പിൽവേകളിലൂടെ ഒഴുകിയിരുന്നു.

ദേശീയ പാത 185ൽ മൂന്നാർ- പൂപ്പാറ വഴിയോരത്തിലാണ് ഈ അത്ഭുത കാഴ്ചകളുടെ തീരമുള്ളത്. നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഈ അണക്കെട്ട് സന്ദർശിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.