ETV Bharat / state

ലൈംഗികാരോപണം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ പാര്‍ട്ടി നടപടി

author img

By

Published : Nov 2, 2020, 12:37 AM IST

പാര്‍ട്ടി ജില്ലാ ഘടകത്തിനും സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനകമ്മറ്റി അംഗത്തിനെതിരേയുള്ള ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്

ലൈംഗികാരോപണം വാര്‍ത്ത  പാര്‍ട്ടി നടപടി വാര്‍ത്ത  sexual assault news  party action news
ലൈംഗികാരോപണം

ഇടുക്കി: ഇടുക്കിയില്‍ ലൈംഗികാരോപണ വിധേയനായ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ നടപടി സ്വീകരിച്ചത്.
ആറംഗ അന്വേഷണ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാര്‍ട്ടി ജില്ലാ ഘടകത്തിനും സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സംസ്ഥാനകമ്മറ്റി അംഗത്തിനെതിരേയുള്ള ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. നിലവില്‍ ആരോപണ വിധേയനെ ജില്ലാ എക്‌സികൂട്ടീവ് കമ്മറ്റിയില്‍ നിന്നും പുറത്താക്കി. സംസ്ഥാന കമ്മറ്റിയിൽ നിന്നും പുറത്താക്കാന്‍ ജില്ലാ ഘടകം ശുപാര്‍ശ ചെയ്‌തു. എന്നാല്‍ വീഴ്‌ച ബോധ്യപെട്ടിട്ടും ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതിനെതിരേ വീണ്ടും പരാതി നല്‍കുമെന്നാണ് വിവരം. രണ്ടാം തവണയാണ് ആരോപണ വിധേയന്‍ പാര്‍ട്ടിയില്‍ തരംതാഴ്ത്തലിന് വിധേയനാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.