കളിയ്ക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരൻ മരിച്ചു

author img

By

Published : Sep 24, 2021, 7:31 PM IST

കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരൻ മരിച്ചു  കയർ കഴുത്തിൽ കുരുങ്ങി മരിച്ചു  ജെറാൾഡ്  പൊലീസ്  rope got stuck in neck  13-year-old boy died

കളിയ്ക്കുന്നതിനായി വീടിന്‍റെ ടെറസിലേക്ക് പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കഴുത്തിൽ കയർ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇടുക്കി : ഇടുക്കി നെടുംകണ്ടത്ത് കളിയ്ക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരൻ മരിച്ചു. വാഴവര മഠത്തിപ്പറമ്പിൽ ബിജു- സൗമ്യ മകൻ ജെറാൾഡ് ആണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

നെടുങ്കണ്ടത് അച്ഛന്‍റെ സഹോദരിയുടെ വീട്ടിൽ എത്തിയതാരുന്നു ജെറാൾഡ്. ഉച്ചയ്‌ക്ക് ശേഷം കളിയ്ക്കുന്നതിനായി വീടിന്‍റെ ടെറസിലേക്ക് പോയതായിരുന്നു. കുറേ നേരം കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് കുട്ടിയെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്.

കാല് രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ ആണ് കുട്ടിയെ കാണപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ : വാക്‌സിനേഷൻ ഇടവേള: ഹൈക്കോടതി വിധിക്കെതിരായ കേന്ദ്ര സർക്കാർ അപ്പീൽ പരിഗണിക്കുന്നത് തിങ്കളാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.