ETV Bharat / state

Walayar Case Accussed Death Arrested : വാളയാർ കേസ്‌ പ്രതി മധുവിന്‍റെ ആത്മഹത്യയിൽ ഒരാൾ അറസ്‌റ്റിൽ

author img

By ETV Bharat Kerala Team

Published : Oct 26, 2023, 10:16 PM IST

Accussed Arrested : പ്രതി മധുവിന്‍റെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് നിയാസിനെ അറസ്‌റ്റ്‌ ചെയ്‌തത്

Walayar Case Accussed Death Arrest In Ernakulam  Walayar Case  Walayar Case Accussed Death Arrest  Walayar Case latest  Walayar Case Fourth Accused Found Dead  വാളയാർ കേസ്‌ പ്രതിയുടെ ആത്മഹത്യയിൽ ഒരാൾ അറസ്‌റ്റിൽ  വാളയാർ കേസ്‌ പ്രതിയുടെ ആത്മഹത്യ  വാളയാർ കേസ്‌ പ്രതി മധുവിന്‍റെ ആത്മഹത്യ  വാളയാർ കേസ്‌
Walayar Case Accussed Death Arrested

എറണാകുളം: വാളയാർ കേസിലെ പ്രതിയെ മരിച്ച നിലയിൽ കൊച്ചിയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. കുന്നത്തുനാട് പെരിങ്ങാല ചൂളപ്പറമ്പ് വീട്ടിൽ നിയാസിനെയാണ് (32) ബിനാനിപുരം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് നിയാസിനെ അറസ്‌റ്റ്‌ ചെയ്‌തത് (Walayar Case Accussed Death Arrest).

വാളയാർ കേസിലെ നാലാം പ്രതി പാലക്കാട് അട്ടപ്പള്ളം പാമ്പാംപള്ളം കല്ലൻകാട് വീട്ടിൽ മധുവിനെയാണ് (29) കഴിഞ്ഞ ദിവസം എടയാർ വ്യവസായ മേഖലയിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിയാസിന്‍റെ കീഴിൽ ജോലി ചെയ്യുന്നയാളായിരുന്നു മധു.

മധു ജോലി സ്ഥലത്തെ ചെമ്പുകമ്പി മോഷ്‌ടിച്ചതായി നിയാസ് ആരോപിച്ചിരുന്നു. ഇതിന് നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിയാസ് മധുവിനെ പുറത്ത് പോകാൻ അനുവദിയ്ക്കാതെ തടഞ്ഞ് നിർത്തുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതിനു ശേഷമാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ബിനാനിപുരം പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയിരുന്നു.

വാളയാർ കേസിൽ പ്രതികളുടെ നുണ പരിശോധനയുൾപ്പടെ നടത്താനുളള നടപടികളുമായി സിബിഐ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിയുടെ അസ്വാഭാവിക മരണം ചർച്ചയായത്. മൂന്ന് വർഷം മുമ്പ് ഈ കേസിലെ മൂന്നാം പ്രതിയും മരിച്ചിരുന്നു. 2020 നവംബറിലാണ് മൂന്നാം പ്രതിയായ പ്രദീപ് കുമാർ മരിച്ചത്.

ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം വാളയാർ കേസിലെ പ്രതിയായ കുട്ടി മധുവിന്‍റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിച്ച് ആലുവ റൂറൽ എസ്‌പിക്കും സിബിഐക്കും അവർ കത്തു നൽകിയിട്ടുണ്ട്.

പരാതി ഇങ്ങനെ: വാളയാറിൽ 2017 ജനുവരി 13നും മാർച്ച് 4 നും കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്ന കേസിൽ പ്രതിയായ കുട്ടി മധു ബിനാനിപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ട്.

കേസ് പൊലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ ജോൺ പ്രവീൺ എന്ന പ്രതിയെന്ന് സംശയിക്കപ്പെട്ട വ്യക്തി ആത്മഹത്യ ചെയ്‌തിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രതികൾ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നുണ്ട്.

ഈ കേസ് അന്വേഷണം അട്ടിമറിക്കാനും ഇനിയും കേസിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുള്ളവരെ രക്ഷിക്കാനുമുള്ള താൽപര്യം ഇതിനു പിന്നിൽ ഉണ്ടാകാമെന്ന് കരുതുന്നതായി ഇവർ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ ഈ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ടെലഫോണും അടിയന്തരമായി കസ്‌റ്റഡിയിൽ എടുക്കണമെന്നും
വാളയാർ പെൺകുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെട്ടു.

ALSO READ:വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സിബിഐ അന്വേഷണം ശരിയായ രീതിയിലെന്ന് ഹൈക്കോടതി

വാളയാർ കേസ്‌: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി. കോടതി നിർദേശ പ്രകാരം മുദ്രവച്ച കവറിൽ സിബിഐ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം (HC On Walayar Case).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.