ETV Bharat / state

അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി.എസ് ശിവകുമാർ ഇ.ഡിക്ക് മുന്നില്‍

author img

By

Published : Jun 6, 2023, 10:44 AM IST

Updated : Jun 6, 2023, 1:22 PM IST

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി.എസ് ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

VS Sivakumar  VS Sivakumar Illegal acquisition case  Illegal acquisition case  VS Sivakumar ed case  ed questioning VS Sivakumar  അനധികൃത സ്വത്ത് സമ്പാദനക്കേസ്  വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു  കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വിഎസ് ശിവകുമാർ  വിഎസ് ശിവകുമാർ അനധികൃത സ്വത്ത് സമ്പാദനക്കേസ്  വിഎസ് ശിവകുമാർ കേസ്  വിഎസ് ശിവകുമാർ ഇഡി കേസ്
അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി.എസ്. ശിവകുമാറിനെ ചോദ്യം ചെയ്‌ത് ഇ.ഡി.

കൊച്ചി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി.എസ്. ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. നോട്ടീസ് നൽകി കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍.

വരവിൽക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വി.എസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് അഭിഭാഷകനൊപ്പം വി.എസ്. ശിവകുമാർ ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിയത്. മുൻപ് മൂന്ന് തവണ നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ ഉന്നയിച്ച് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

തുടർന്ന് ഇന്ന് ഹാജരാകാമെന്ന് ശിവകുമാർ ഇ.ഡിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാതെ ഇ.ഡി നോട്ടീസ് നൽകിയത്. ഇത് നാലാം തവണയാണ് ഇ.ഡി മുൻ മന്ത്രി വി.എസ് ശിവകുമാറിന് നോട്ടീസ് നല്‍കുന്നത്.

വി.എസ് ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന 2011 മുതൽ 2016 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. നേരത്തെ ശിവകുമാറിന്‍റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്‍റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.

ALSO READ: അനധികൃത സ്വത്ത് സമ്പാദന കേസ്: സിബിഐ അന്വേഷണം ചോദ്യം ചെയ്‌ത് ഡി കെ ശിവകുമാര്‍ ഹൈക്കോടതിയില്‍, ഹർജി തള്ളി കോടതി

അതേസമയം ശിവകുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് മുമ്പ് വിജിലൻസിന്‍റെ കണ്ടെത്തലുണ്ടായിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടുകൾ, ഒരു ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇ.ഡി വിശദമായി അന്വേഷണം നടത്തുന്നത്.

കവിതയെ 10 മണിക്കൂറിലധികം ചോദ്യം ചെയ്‌ത് ഇ.ഡി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിതയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്‌തു. 10 മണിക്കൂറിലധികമാണ് മാർച്ച് മാസം 20-ാം തീയതി കവിതയെ ചോദ്യം ചെയ്‌തത്.

കേസില്‍ രണ്ടാംഘട്ട ചോദ്യംചെയ്യലിനായി സെന്‍ട്രല്‍ ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തിയ കെ.കവിതയുടെ മൊഴി രേഖപ്പെടുത്തല്‍ 11 മണിയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് 10 മണിക്കൂര്‍ കഴിഞ്ഞ് രാത്രി 9.15 ഓടെയാണ് അവര്‍ ഇ.ഡി ഓഫിസില്‍ നിന്ന് മടങ്ങിയത്. ഇ.ഡി നടപടിക്കെതിരെ കവിത സുപ്രീം കോടതിയെ സമീപിച്ച് സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും കവിതയുടെ വാദത്തെ കോടതിയില്‍ എതിര്‍ത്ത ഇ.ഡി ഇവരോട് മാര്‍ച്ച് 20 ന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പിന്‍വാതിലിലൂടെ തെലങ്കാനയിലേക്ക് കടന്നു കയറാനുള്ള ബിജെപി ശ്രമം നടക്കാതായതിനാല്‍ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും ആയിരുന്നു കെ.കവിതയുടെ വാദം.

ALSO READ: ഡല്‍ഹി മദ്യനയക്കേസ്; കവിതയെ 10 മണിക്കൂറിലധികം ചോദ്യം ചെയ്‌ത് ഇ.ഡി; വിജയചിഹ്നം കാട്ടി മടങ്ങി കവിത

Last Updated : Jun 6, 2023, 1:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.