ETV Bharat / state

Vinod Kovoor | നെഗറ്റീവ് റിവ്യൂ ; 'ആരോമലിന്‍റെ ആദ്യത്തെ പ്രണയ'ത്തെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ നല്ലതെന്ന് വിനോദ് കോവൂര്‍

author img

By ETV Bharat Kerala Team

Published : Oct 3, 2023, 11:10 PM IST

Film Director Mubeen Rehoof Approached Highcourt സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ഇടുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു

vinod kovoor  aromalinde adyathe pranayam  adyathe pranayam film  aromalinde adyathe pranayam controversy  Vinod Kovoor new film  Film Director Mubeen Rehoof  ആരോമലിന്‍റെ ആദ്യത്തെ പ്രണയം  ആരോമലിന്‍റെ ആദ്യത്തെ പ്രണയം വിവാദം  വിനോദ് കോവൂർ  വിനോദ് കോവൂർ പുതിയ ചിത്രം  സംവിധായകൻ മുബീൻ റൗഫ്
Vinod Kovoor About Aromalinde Adyathe Pranayam Controversy

ആരോമലിന്‍റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തെക്കുറിച്ച് വിനോദ് കോവൂര്‍

എറണാകുളം : നിരവധി ടെലിവിഷൻ-കോമഡി പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ (Vinod Kovoor). അദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് റിലീസാകാന്‍ ഇരിക്കുന്ന ചിത്രമാണ് 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' (Aromalinte Adyathe Pranayam). ഇപ്പോള്‍ ഈ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ഇടുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ സംവിധായകൻ മുബീൻ റൗഫ് ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനോദ്.

സിനിമ ഇറങ്ങുന്നതിനുമുമ്പ് തന്നെ ഇത്തരം കോലാഹലങ്ങൾ സംഭവിച്ചത് നല്ലതുതന്നെയെന്ന് വിനോദ് കോവൂര്‍ പ്രതികരിച്ചു. ചിത്രം ജനങ്ങൾക്കിടയിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരുന്നതിന് ഇത്തരം കോലാഹലങ്ങൾ സഹായിക്കും. പക്ഷേ തന്‍റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട നടക്കുന്ന പ്രശ്‌നങ്ങൾ വേദനാജനകമാണെന്നും ആദ്ദേഹം പറഞ്ഞു.

"ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഒരു സിനിമ നല്ലതാണെന്നും മോശമാണെന്നും അവർക്ക് പറയാനുള്ള അധികാരവും ഉണ്ട്. പക്ഷേ, ഓൺലൈൻ റിവ്യൂ എന്നതിന്‍റെ പേരിൽ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാൻ ആകില്ല. അത്തരമൊരു രീതിയിൽ 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' വിവാദങ്ങളിൽ ഉൾപ്പെട്ടത് വിഷമിപ്പിക്കുന്നു" - വിനോദ് വ്യക്തമാക്കി.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ദിഖ് സാമിന്‍റെ അച്ഛൻ കഥാപാത്രമായാണ് വിനോദ് കോവൂർ ചിത്രത്തിൽ വേഷമിടുന്നത്. അമ്മയില്ലാതെ വളരുന്ന നായക കഥാപാത്രത്തിന്‍റെ സ്നേഹനിധിയായ അച്ഛന്‍റെ കഥാപാത്രം തനിക്ക് വളരെ നന്നായി ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്നും വിനോദ് കോവൂർ കൂട്ടിച്ചേര്‍ത്തു.

മകന്‍റെ പ്രണയത്തിന് അച്ഛൻ കൂട്ടുനിൽക്കുന്നതാണ് പ്രധാന പ്രമേയം. അച്ഛനും മകനും ചേർന്ന് പാടുന്ന ഒരു കള്ളു പാട്ട് സിനിമയുടെ ഹൈലൈറ്റാണ്. ആ പാട്ട് ചിത്രത്തിൽ പാടിയിരിക്കുന്നതും വിനോദ് കോവൂർ തന്നെയാണ്. ഇ ടിവി ഭാരതിന് വേണ്ടി അദ്ദേഹം രണ്ടുവരി പാടി കേൾപ്പിക്കുകയും ചെയ്‌തു.

'14 ഫെബ്രുവരി' ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്: ക്ലൗഡ് 9 സിനിമാസിന്‍റെ ബാനറിൽ ട്രൈപ്പാൽ ഇന്‍റർനാഷണൽ നിർമിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി (14 February Malayalam Movie Trailer). സിനിമയുടെ 1.40 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് റിലീസ് ചെയ്‌തത്. അജിത് കുമാർ എം പാലക്കാട് പ്രൊജക്‌ട്‌ ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഒരു തീവ്ര പ്രണയത്തിന്‍റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം ആയിരിക്കും സമ്മാനിക്കുക. ഒക്ടോബർ 13നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. തരംഗിണി മ്യൂസിക് ഒരു ഇടവേളയ്‌ക്ക് ശേഷം ചിത്രത്തിലെ ഹൃദയഹാരിയായ ഗാനങ്ങൾ റിലീസ് ആക്കി. പ്രണയാർദ്ര ഗാനങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് 14 ഫെബ്രുവരി എന്ന സിനിമ. അന്തരിച്ച പ്രശസ്‌ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകൻ എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നു.

ഹരിത്ത്, നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ, സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്‍റണി, ചാരു കേഷ്, റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്, അമല, ആരതി നായർ, അപൂർവ്വ, ഐശ്വര്യ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയ രാജിവ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌- ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ എന്നിവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.