ETV Bharat / state

ഫ്ലാറ്റിൽ കണ്ട രക്തക്കറ വൈഗയുടേത്; തെളിവെടുപ്പ് പുരോഗമിക്കുന്നു

author img

By

Published : Apr 22, 2021, 10:18 AM IST

ഫ്ലാറ്റിൽ വെച്ച് വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വേളയിൽ മൂക്കിൽ നിന്നും രക്തം വന്നുവെന്നും ഇത് കിടക്ക വിരി ഉപയോഗിച്ച് തുടച്ചുവെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

VAIGA  The bloodstains found in the flat belonged to Vaigai; Evidence is in progress  രക്തക്കറ വൈഗയുടേത്  വൈഗ കൊലപാതക കേസ്  Vaiga murder case
വൈഗ

എറണാകുളം: വൈഗ കൊലപാതക കേസിൽ കങ്ങരപടിയിലെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തം വൈഗയുടേതാണന്നാണ് പരിശോധനയിൽ തെളിഞ്ഞു. പ്രതിയായ അച്ഛൻ സനു മോഹനന്റെ മൊഴി ശരിവെക്കുന്നതാണ് പരിശോധനാ ഫലം.

ഫ്ലാറ്റിൽ വെച്ച് വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വേളയിൽ മൂക്കിൽ നിന്നും രക്തം വന്നുവെന്നും ഇത് കിടക്ക വിരി ഉപയോഗിച്ച് തുടച്ചുവെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. അതേസമയം, സനു മോഹനെ കോയമ്പത്തൂരിൽ ഉൾപ്പടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.