ETV Bharat / state

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം; പ്രതിക്ക് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി

author img

By ETV Bharat Kerala Team

Published : Dec 19, 2023, 8:42 PM IST

Rape Case Verdict: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്  ഇരുപത്തിമൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ച് പെരുമ്പാവൂര്‍ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി.

Spl Fast Track court Perumbavur Ekm  perumbavur court  peedanam  social media  nude photos  23 വര്‍ഷം തടവ്  പ്രണയം നടിച്ച് ചതിച്ചു  പ്രണയം നടിച്ച് പീഡിപ്പിച്ചു  നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി  പെരുമ്പാവൂര്‍ പ്രത്യേക കോടതി
Rape Case Verdict

എറണാകുളം: സ്കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം കഠിനതടവും 35000 രൂപ പിഴയും വിചാരണ കോടതി ശിക്ഷ വിധിച്ചത്. പ്രതി കരുനാഗപ്പള്ളി തഴവ ടി.എം.എം സെൻട്രൽ സ്കൂളിന് സമീപം പുത്തൻപുരയ്ക്കൽ അൻസൽ (22) നെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ദിനേശ്.എം.പിള്ള ശിക്ഷയ്ക്ക് വിധിച്ചത്(Rape Case Verdict).

2022 ജൂലൈയിൽ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രതി, വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ തന്ത്രപൂർവ്വം കരസ്ഥമാക്കുകയായിരുന്നു. പിന്നീട് ഇതേ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടിയിട്ടപറമ്പ് സി ഐ ആയിരുന്ന വി.എം.കേഴ്‌സൻ, എസ്ഐമാരായ സാജൻ, ടി.സി.രാജൻ, സി.എ.ഇബ്രാഹിംകുട്ടി, സീനിയർ സി പി ഓ എ.ആർ.ജയൻ, സിപിഒ മാരായ അരുൺ.കെ.കരുൺ, ഇൻഷാദ് പരിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: എ.സിന്ധു കോടതിയിൽ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.