ETV Bharat / state

Petition In High Court Against Karuvannur Bank വായ്‌പ തിരിച്ചടച്ചിട്ടും ആധാരം ലഭിച്ചില്ല ബാങ്കിനെതിരെ ഹൈക്കോടതിയിൽ ഹർജി

author img

By ETV Bharat Kerala Team

Published : Sep 30, 2023, 2:07 PM IST

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നുമെടുത്ത വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

Karuvannur bank  Petition in High Court against Karuvannur Bank  കരുവന്നൂർ ബാങ്കിനെതിരെ ഹൈക്കോടതിയിൽ ഹർജി  Karuvannur Cooperative Bank  വായ്‌പ തിരിച്ചടച്ചിട്ടും ആധാരം ലഭിച്ചില്ല  Documents not received after the loan was repaid  petition was filed in the High Court  കരുവന്നൂർ സഹകരണ ബാങ്ക്‌  Documents is in the custody of ED  കരുവന്നൂർ
Petition In High Court Against Karuvannur Bank

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്കിനെതിരെ ഹൈക്കോടതിയിൽ ഹർജി (Petition in High Court against Karuvannur Bank). കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നുമെടുത്ത വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി ഇ ഡി യുടെ നിലപാട് തേടി.

ആധാരം ഇ ഡിയുടെ കസ്റ്റഡിയിലാണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. ഈ സാഹചര്യത്തിൽ ആധാരം തിരികെ നൽകാൻ കരുവന്നൂർ ബാങ്കിനോടും എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിനോടും ഹൈക്കോടതി നിർദേശം നൽകണമെന്നാണാവശ്യം. ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാന്‍റെ ബഞ്ച് ഇ ഡി യോട് നിലപാട് തേടിയിട്ടുണ്ട്. ഹർജി ഹൈക്കോടതി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.

കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ല. 50 സെന്‍റ്‌ വസ്‌തു ഈടു നൽകിയെടുത്ത രണ്ടു ലോണുകളും 2022 ഡിസംബർ 27 ന് തിരിച്ചടച്ചു. കൂടാതെ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ഹർജിക്കാരൻ പറയുന്നു. ഇ ഡി കസ്റ്റഡിയിലെടുത്ത ആധാരങ്ങൾ തിരികെ കിട്ടാതെ എങ്ങനെ പണം മടക്കികൊടുക്കുമെന്ന് നേരത്തെ മന്ത്രി വാസവൻ ചോദ്യമുന്നയിച്ചിരുന്നു. അതിനിടെയാണ് സമാന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.

പണം മടക്കി നൽകാൻ ഇടപെടുമെന്ന് സിപിഎം: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നഷ്‌ടപ്പെട്ട പണം മടക്കി നൽകാൻ ഇടപെടല്‍ നടത്താന്‍ സിപിഎം. നഷ്‌ടപ്പെട്ട പണം എത്രയും പെട്ടെന്ന് മടക്കി നൽകാൻ പദ്ധതി തയ്യാറാക്കണമെന്നാണ് സിപിഎം നിലപാട്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സിപിഎം സംഘടിപ്പിക്കുന്നുണ്ട്.

സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്‌ടപ്പെട്ട പണം മടക്കി നൽകുമെന്ന് നേരിട്ടുകണ്ട് ബോധ്യപ്പെടുത്താനാണ് സിപിഎം ശ്രമം. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് പണം മടക്കി നൽകി മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം. കരുവന്നൂരിൽ സംഭവിച്ച പിഴവിനെതിരെ ശക്തമായ വിമർശനമാണ് സിപിഎമ്മിനുള്ളിലുള്ളത്.

ALSO READ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം കൗൺസിലറുടെ അറസ്റ്റിൽ ഇഡിക്കെതിരെ സിപിഎം

also read: MK Kannan On ED Questioning: 'ആരോഗ്യ പ്രശ്‌നങ്ങളില്ല, അവരുടെ ഒരു ഔദാര്യവും ലഭിച്ചിട്ടില്ല'; ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് എംകെ കണ്ണന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.