ETV Bharat / state

പൊലീസിനെ വെല്ലുവിളിച്ച് മരിയാർ പൂതം: ഉറക്കം കെടുത്തിയ മോഷ്‌ടാവ് നാട്ടുകാരുടെ  പിടിയില്‍

author img

By

Published : Oct 3, 2022, 12:54 PM IST

Updated : Oct 3, 2022, 5:26 PM IST

നൂറിലേറെ മോഷണക്കേസിൽ പ്രതിയാണ് ജോൺസൺ. പലപ്പോഴും നാട്ടുകാരുടെയും പൊലീസിന്‍റെയും കയ്യിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പോവുകയായിരുന്നു

Notorious thief Mariar Putham in police custody  മരിയാർ പൂതം  മോഷ്‌ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ  കുപ്രസിദ്ധ മോഷ്‌ടാവ്  നോർത്ത് പൊലീസ് സ്റ്റേഷൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പൊലീസിനെ വെല്ലുവിളിച്ച് മരിയാർ പൂതം  Notorious thief  Mariar Putham  kerala latest news  malayalam news  ernakulam north police station
പൊലീസിനെ വെല്ലുവിളിച്ച് മരിയാർ പൂതം: ഉറക്കം കെടുത്തുന്ന മോഷ്‌ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ

എറണാകുളം: കുപ്രസിദ്ധ മോഷ്‌ടാവ് മരിയാർ പൂതം എന്നറിയപ്പെടുന്ന ജോൺസൺ (54) പൊലീസ് പിടിയിൽ. എറണാകുളം കതൃക്കടവിൽ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ മോഷണം പതിവാക്കിയ മോഷ്‌ടാവാണ് തമിഴ്‌നാട് സ്വദേശിയായ മരിയാർ പൂതം.

പൊലീസിനെ വെല്ലുവിളിച്ച് മരിയാർ പൂതം: ഉറക്കം കെടുത്തുന്ന മോഷ്‌ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ

നൂറിലേറെ മോഷണക്കേസിൽ ഇയാൾ പ്രതിയാണ്. നേരത്തെ ഒരു മോഷണക്കേസിൽ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന മരിയാർ പുതത്തെ പൊലീസുകാർ മർദിച്ചുവെന്ന് പ്രതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസിനെ വെല്ലുവിളിച്ച് മരിയാർ പൂതം തന്‍റെ മോഷണ കേന്ദ്രമായി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധി തെരഞ്ഞെടുത്തത്.

ഇതോടെ നാട്ടുകാരുടെയും പൊലീസിന്‍റെയും ഉറക്കം കെടുത്തുന്ന മോഷ്‌ടാവായി ജോൺസൺ മാറുകയായിരുന്നു. ഉയർന്ന മതിലുകൾ ചാടി കടക്കാനും, വീതി കുറഞ്ഞ മതിലുകൾക്ക് മുകളിലൂടെ അതിവേഗം ഓടി മറയാനും ഇയാൾക് പ്രത്യേക കഴിവുണ്ടായിരുന്നു. പലപ്പോഴും നാട്ടുകാരുടെയും പൊലീസിന്‍റെയും കയ്യിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പോവുകയായിരുന്നു.

മരിയാർ പൂതത്തിന്‍റെ ഭീഷണി നേരിടാൻ നാട്ടുകൾ ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു. ഇതിനിടെയാണ് നാട്ടുകാർ തന്നെ തങ്ങളുടെ ഉറക്കം കെടുത്തിയ കള്ളനെ കയ്യോടെ പിടികൂടിയത്.

Last Updated : Oct 3, 2022, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.