ETV Bharat / state

പിതൃ തർപ്പണ പൂജക്ക് സൗകര്യങ്ങൾ നൽകിയില്ല, ദേവസ്വം ബോർഡിനെതിരെ കർമ്മികൾ

author img

By

Published : Mar 5, 2019, 11:33 PM IST

സാധാരണ ശിവരാത്രി നാളിൽ നല്ല രീതിയിൽ വരുമാനം ലഭിക്കുന്നതാണ്. എന്നാൽ ഇത്തവണ ജോലിക്കാർക്ക് കൊടുക്കാനുള്ള തുക പോലും ഇവിടെനിന്ന് ലഭിക്കുന്നില്ല. വൈദ്യുതിബന്ധം പോലും കൃത്യമായി നൽകുവാൻ ദേവസ്വംബോർഡിന് കഴിഞ്ഞില്ലെന്നും കർമ്മികൾ പരാതിപ്പെടുന്നു.

ബലിദർപ്പണത്തിനെത്തിയവർ

ആലുവ മണപ്പുറത്ത് ദേവസ്വം ബോർഡിന്‍റെ ഭാഗത്ത് നിന്നും യാതൊരു സൗകര്യങ്ങളും നൽകുന്നില്ലെന്ന് പിതൃ തർപ്പണ പൂജകൾക്കായി എത്തിയ കർമ്മികൾ. ജോലിക്കാർക്ക് പോലും കൃത്യമായി പണം നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കർമ്മികൾ പറയുന്നു.

പ്രളയത്തിനു ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവമാണ് ആലുവ മണപ്പുറത്തു നടന്നത്. പിതൃ തർപ്പണത്തിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോഴും പരാതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പിതൃ തർപ്പണ പൂജകൾക്ക് നേതൃത്വം നൽകാനെത്തിയ കർമ്മികൾ. 178 ബലിത്തറകളാണ് ഇത്തവണ മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. എന്നാൽ ബലിത്തറകൾക്ക് വേണ്ടിയുള്ള തുക ഓരോ വർഷവും വർധിപ്പിക്കുകയാണ് ദേവസ്വം ബോർഡ്. സാധാരണ ദക്ഷിണയായി 100 രൂപ വാങ്ങാം എങ്കിലും 75 രൂപയേ ഭക്തരിൽ നിന്ന് വാങ്ങാൻ കഴിയൂ എന്നാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. ഒരു തറക്ക് 35,000 രൂപയാണ് വാടക നൽകിയതെന്നും സാധാരണയിൽ നിന്നും വിഭിന്നമായി ഭക്തർ കുറഞ്ഞതിനാൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും പൂജകൾക്ക് എത്തിയ കർമ്മിയും ജോലിക്കാരും വ്യക്തമാക്കുന്നു.

പിതൃദർപ്പണ പൂജക്ക് ദേവസ്വം ബോർഡ് സൗകര്യങ്ങളൊരുക്കിയില്ലെന്ന് കർമ്മികൾ
സാധാരണ ശിവരാത്രി നാളിൽ നല്ല രീതിയിൽ വരുമാനം ലഭിക്കുന്നതാണ്. എന്നാൽ ഇത്തവണ ജോലിക്കാർക്ക് കൊടുക്കാനുള്ള തുക പോലും ഇവിടെനിന്ന് ലഭിക്കുന്നില്ല. വൈദ്യുതിബന്ധം പോലും കൃത്യമായി നൽകുവാൻ ദേവസ്വംബോർഡിന് കഴിഞ്ഞില്ല. ചിട്ടവട്ടങ്ങൾ നോക്കാതെ ബലിത്തറകൾ വാടകയ്ക്ക് നൽകുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്നും പൂജാകർമ്മങ്ങൾക്ക് എത്തിയവർ പരാതിപ്പെടുന്നു.
Intro:ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും യാതൊരു സൗകര്യങ്ങളും നൽകുന്നില്ലെന്ന് ആലുവ മണപ്പുറത്ത് പിതൃതർപ്പണ പൂജകൾക്കായി എത്തിയ കർമ്മികൾ. ജോലിക്കാർക്ക് പോലും കൃത്യമായി പണം നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കർമ്മികൾ ചൂണ്ടിക്കാട്ടുന്നു.


Body:പ്രളയത്തിനു ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവമാണ് ആലുവ മണപ്പുറത്തു നടക്കുന്നത്. പിതൃതർപ്പണത്തിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോഴും പരാതികളുമായി പിതൃതർപ്പണ പൂജകൾക്ക് നേതൃത്വം നൽകാനെത്തിയ കർമ്മികൾ. 178 ബലിത്തറകൾ ആണ് ഇത്തവണ മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. എന്നാൽ ബലിത്തറകൾക്കു വേണ്ടിയുള്ള തുക ഓരോ വർഷവും വർദ്ധിപ്പിക്കുകയാണ് ദേവസ്വം ബോർഡ്. സാധാരണ ദക്ഷിണയായി 100 രൂപ വാങ്ങാം എങ്കിലും 75 രൂപ എന്ന നിരക്കാണ് ഭക്തരിൽ നിന്ന് വാങ്ങാൻ കഴിയൂ എന്നാണ് ദേവസ്വം ബോർഡിൻറെ തീരുമാനം. ഒരു തറയ്ക്ക് 35,000 രൂപയാണ് വാടക നൽകിയതെന്നും സാധാരണയിൽ നിന്നും വിഭിന്നമായി ഭക്തർ കുറഞ്ഞതിനാൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും പൂജകൾക്ക് എത്തിയ കർമ്മിയും ജോലിക്കാരും വ്യക്തമാക്കുന്നു.

Byte

സാധാരണ ശിവരാത്രി നാളിൽ നല്ല രീതിയിൽ വരുമാനം ലഭിക്കുന്നതാണ്. എന്നാൽ ഇത്തവണ ജോലിക്കാർക്ക് കൊടുക്കാനുള്ള തുക പോലും ഇവിടെനിന്ന് ലഭിക്കുന്നില്ല. വൈദ്യുതിബന്ധം പോലും കൃത്യമായി നൽകുവാൻ ദേവസ്വംബോർഡിന് കഴിഞ്ഞില്ല. നാനാജാതി കർമ്മികൾ പൂജാ കർമ്മങ്ങൾക്കായി മണപ്പുറത്ത് എത്തുന്നുണ്ട്. ഇവർക്കെല്ലാം ടോക്കൺ നൽകുന്നതിന് അനുസരിച്ച് കൂടുതൽ ചിട്ടവട്ടങ്ങൾ നോക്കാതെ ബലിത്തറകൾ വാടകയ്ക്ക് നൽകുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്നും പൂജാകർമ്മങ്ങൾക്ക് എത്തിയവർ വ്യക്തമാക്കുന്നു.

ETV Bharat
Kochi


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.