ETV Bharat / state

ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തം; കൊച്ചിയെ 'ഒരു ഗ്യാസ് ചേമ്പര്‍' ആക്കി: ടി ജെ വിനോദ്

author img

By

Published : Mar 13, 2023, 3:17 PM IST

mla t j vinod  bhrahmapuram fire  bhrahmapuram fire incident  legislative assembly  endosalfan  latest news today  latest news in trivandrum  ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തം  ടി ജെ വിനോദ് എം എല്‍ എ  ബ്രഹ്മപുരം തീപിടിത്തം  എന്‍ഡോസള്‍ഫാന്‍  മനുഷ്യ നിര്‍മിത ദുരന്തം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തം, കൊച്ചിയെ ഒരു ഗ്യാസ് ചേമ്പര്‍ ആക്കി മാറ്റി; ടി ജെ വിനോദ് എം എല്‍ എ

ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി തേടി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ ടിജെ വിനോദ്

ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തം, കൊച്ചിയെ ഒരു ഗ്യാസ് ചേമ്പര്‍ ആക്കി മാറ്റി; ടി ജെ വിനോദ് എം എല്‍ എ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമാണ് ബ്രഹ്മപുരത്തുണ്ടായതെന്ന് എറണാകുളം എംഎല്‍എ ടിജെ വിനോദ്. ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു വിനോദ്. കൊച്ചിയെ ഒരു ഗ്യാസ് ചേമ്പര്‍ ആക്കി മാറ്റിയിരിക്കുകയാണെന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

വീടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത ദുരവസ്ഥ. കൊച്ചി നഗരത്തിലെ മാലിന്യ നീക്കമാകെ നിലച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പു കേടാണ് കൊച്ചിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. തീ അണയ്ക്കാന്‍ കഴിഞ്ഞു എന്ന ആരോഗ്യ മന്ത്രിയുടെ അവകാശവാദം തെറ്റാണ്. തീ ഇപ്പോഴും ആളിപ്പടരുകയാണ്. മാര്‍ച്ച് അഞ്ചിനുള്ളില്‍ തീ നിയന്ത്രണ വിധേയമാകും എന്നായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അവകാശവാദം.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു സമാനം: സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു സമാനമാണ് കൊച്ചിയിലെ സാഹചര്യം. ഇതിനു കാരണക്കാരായവര്‍ ആരെന്നു അന്വേഷിക്കണമെന്നും ടിജെ വിനോദ് ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. ആളുകള്‍ക്കു ജോലിക്കു പോകാനോ കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാനോ കഴിയാത്ത അവസ്ഥയാണ് കൊച്ചിയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ളത്. ആകെയുള്ള 110 ഏക്കറില്‍ ഏകദേശം 50 ഏക്കര്‍ മാലിന്യക്കൂമ്പാരം നാലുവശത്തു നിന്നും തീഗോളം പോലെ കത്തുകയായിരുന്നു.

ഇതിനു പിന്നില്‍ ആരെന്നു കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. സാഹിത്യകാരന്‍മാരായ എം.കെ.സാനു, ടി.പത്മനാഭന്‍ നടന്‍ മമ്മൂട്ടി എന്നിവര്‍ ജീവിതം ദുസഹമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിലെ ഓഫിസകളും വിദ്യാലായങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ടൂറിസം രംഗത്തിനും ഇതു വിലയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കയാണെന്ന് അടിയന്തിര പ്രമേയ നോട്ടീസില്‍ വിനോദ് ചൂണ്ടിക്കാട്ടി.

മനുഷ്യ നിര്‍മിത ദുരന്തം: മാര്‍ച്ച് രണ്ടിനായിരുന്നു കൊച്ചി കോര്‍പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ പ്ലാന്‍റില്‍ വന്‍ തീപിടിത്തമുണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരധി തവണയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. എന്നാല്‍, ആ സമയങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ തീയണയ്‌ക്കാന്‍ കഴിഞ്ഞിരുന്നു.

എല്ലാ വര്‍ഷങ്ങളിലും മാര്‍ച്ച് ഏപ്രില്‍ തുടങ്ങിയ മാസങ്ങളില്‍ തീ പടരുന്നതിനെ തുടര്‍ന്നത് മനഃപൂര്‍വം തീയിടുകയാണെന്ന വിമര്‍ശനവും ശക്തമാകുന്നുണ്ട്. ശക്തമായ ചൂടില്‍ മീഥൈന്‍ വാതകം രൂപപ്പെടുന്നതാണ് എളുപ്പത്തില്‍ തീ പടരുവാന്‍ കാരണമാകുന്നതെന്ന് അധികൃതര്‍ വിശമാക്കുന്നു. എന്നാല്‍, തീപിടിക്കാന്‍ സാധ്യതയുള്ള വിവരം ഞങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും മേയര്‍ ഇത് ഗൗരവമായി എടുത്തില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

also read:ബ്രഹ്മപുരം തീപിടിത്തം; 'ആദ്യ സംഭവമല്ല, തീയില്ലാതെ പുകയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ വിദഗ്‌ധരാണ്': എം ബി രാജേഷ്

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയാണ്. പതിനൊന്നു ദിവസം നീണ്ടു നിന്ന തീയും പുകയും പടര്‍ത്തിയ ഭീതി ഒഴിയുന്നുണ്ടെങ്കിലും വിഷപ്പുകയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചാണ് നിലവിലെ ആശങ്ക.

also read:ബ്രഹ്മപുരം തീപിടിത്തം, സഭയില്‍ തീക്കാറ്റായി പ്രതിപക്ഷം, സഭ ബഹിഷ്‌കരിച്ച് പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.