ETV Bharat / state

കോതമംഗലത്ത് ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

author img

By

Published : May 2, 2022, 4:38 PM IST

അപസ്‌മാരം ഉണ്ടായത് മരണത്തിന് കാരണമായി. മൃതദേഹം കണ്ടെത്തിയത് ഒരുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍.

man from assam died in fiber boat accident  കോതമംഗലത്ത് ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു  reasons to boat accidents
മൃതദേഹം കണ്ടെത്തിയത് ഒരുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജീവയാണ് മരിച്ചത്. പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം.

മൃതദേഹം കണ്ടെത്തിയത് ഒരുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ജീവക്ക് അപസ്‌മാരം ഉണ്ടായതാണ് മരണം സംഭവിക്കാന്‍ കാരണമായതെന്ന് കൂടെയുണ്ടായിരുന്ന വർഗീസ് പറഞ്ഞു. കോതമംഗലം സ്‌കൂബ ടീം സ്ഥലത്തെത്തി ഒരു മണിക്കൂറോളം നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

സുരക്ഷ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് കോതമംഗലം അഗ്നി രക്ഷ നിലയം ഓഫീസർ കരുണാകരൻ പിള്ള പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.