ETV Bharat / state

Kunchacko Boban Vande Bharat Travel ചാവേർ പ്രൊമോഷന് വേഗമെത്തണം..! കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്‌ത്‌ ചാക്കോച്ചൻ

author img

By ETV Bharat Kerala Team

Published : Oct 2, 2023, 4:53 PM IST

Kunchacko Boban Vande Bharat Travel To Kochi : കുഞ്ചാക്കോ ബോബന്‍റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ചാവേര്‍. ഒക്‌ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരം.

Kunchacko Boban travel in vande bharat  Kunchacko Boban vande bharat video  Kunchacko Boban chaaver Movie  Kunchacko Boban chaaver Movie release  chaaver Movie release date  tinu pappachan  antony varghese  arjun ashokan  Kunchacko Boban viral video  chaaver Movie  കുഞ്ചാക്കോ ബോബന്‍ വന്ദേഭാരത് വീഡിയോ  കുഞ്ചാക്കോ ബോബന്‍ ചാവേര്‍ റിലീസ് തിയതി  ചാവേര്‍ റിലീസ്  ടിനു പാപ്പച്ചന്‍  ആന്‍റണി വര്‍ഗീസ്  അര്‍ജുന്‍ അശോകന്‍  കുഞ്ചാക്കോ ബോബന്‍ ചാവേര്‍ പ്രൊമോഷന്‍
Kunchacko Boban Vande Bharat Travel

കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്‌ത്‌ ചാക്കോച്ചൻ

എറണാകുളം: ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിൻ്റെ സേവനങ്ങൾ ലഭ്യമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Kunchacko Boban Vande Bharat Travel). കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്‌തത്.

കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫിസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്‌ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ (chaaver movie promotion) പ്രവർത്തനങ്ങൾക്കാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്. ടിനു പാപ്പച്ചൻ(Tinu Pappachan) സംവിധാനം നിർവഹിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തുക.

ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്‍റണി വർഗീസ് എന്നിവരും നായകന്മാരാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിങ്ങനെ തന്‍റെ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്‍റെതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്‍റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ട്രെയിലർ നൽകുന്ന ഉറപ്പും.

വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചൻ ജീവൻ പകർന്നിരിക്കുന്നത്.

ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.