ETV Bharat / state

സാങ്കേതിക സര്‍വകലാശാല വിസി നിയമനം : സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ബുധനാഴ്‌ച പരിഗണിക്കും

author img

By

Published : Jan 16, 2023, 3:39 PM IST

സിസ തോമസിനെ താത്‌കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ബുധനാഴ്‌ച പരിഗണിക്കുക

KTU VC appointment  KTU VC appointment Kerala government appeal  സാങ്കേതിക സര്‍വകലാശാല വിസി നിയമനം  സിസ തോമസിനെ താല്‍ക്കാലിക വിസിയായി  സാങ്കേതിക സർവകലാശാല  സിസ തോമസിനെ വിസിയാക്കിയിതിലുള്ള അപ്പീല്‍  governor kerala government fight  കേരള ഹൈക്കോടതി  Kerala high court news
കേരള ഹൈക്കോടതി

എറണാകുളം : സാങ്കേതിക സർവകലാശാലയുടെ താത്‌കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. അഡീഷണൽ സോളിസിറ്റർ ജനറൽ യു.ജി.സിക്ക് വേണ്ടി ഹാജരാകും. കേസിൽ വേഗത്തിൽ വാദം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. വി.സി.നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബഞ്ച് നിർദേശം നേരത്തെ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു ഡിവിഷൻ ബഞ്ചിന്‍റെ നടപടി.

സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധി ആവശ്യമില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സിസ തോമസിനെ കെ.ടി.യു താത്‌കാലിക വി.സിയായി തുടരാനനുവദിച്ച് സർക്കാരിന്‍റെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിർദേശമാണ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തിട്ടുള്ളത്.

സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് യു.ജി.സിയും കോടതിയെ അറിയിച്ചിട്ടുണ്ട്.
ഗവർണര്‍ ഇറക്കിയ സിസ തോമസിന്‍റെ നിയമന വിജ്ഞാപനം സ്റ്റേ ചെയ്‌ത് ചുമതല മറ്റ് സർവകലാശാല വിസി മാർക്കോ ,ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ നൽകാൻ ഇടക്കാല ഉത്തരവിടണമെന്നും അപ്പീലിൽ ആവശ്യമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.