ETV Bharat / state

കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

author img

By

Published : Jan 15, 2021, 6:08 PM IST

kochi accident news  kochi bike accident news  youth dead in bike accident in kochi  eranakulam bike accident news  കൊച്ചി അപകട വാർത്തകൾ  കൊച്ചി ബൈക്ക് അപകട വാർത്ത  കോാച്ചിയിൽ യുവാക്കൾ മരിച്ചു  എറണാകുളം ബൈക്ക് അപകട വാർത്ത
കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്

എറണാകുളം: കൊച്ചിയിൽ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം (20), മുഹ്സിൻ (20) എന്നിവരാണ് മരിച്ചത്. പാലാരിവട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇടപ്പള്ളി ഭാഗത്ത് നിന്നും കലൂർ ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഗുരുതമായി പരുക്കേറ്റ അസ്ലമിനെയും, മുഹ്സിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.