ETV Bharat / state

200 ശ്രദ്ധേയ കലാസൃഷ്‌ടികള്‍ ; കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും

author img

By

Published : Dec 12, 2022, 10:38 AM IST

Updated : Dec 12, 2022, 12:55 PM IST

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരരുടെ വിവിധ കലാസൃഷ്‌ടികളുമായി നാല് മാസം നീണ്ടുനില്‍ക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി മുസിരിസ് ബിനാലെ  kochi muziris binnale start today  ബിനാലെ  കൊച്ചി മുസിരിസ് ബിനാലെയ്‌ക്ക് ഇന്ന് തുടക്കം  ഫോര്‍ട്ട് കൊച്ചി  മുഖ്യമന്ത്രി പിണറായി വിജയന്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  ernamkulam news updates  latest news in Ernakulam  ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും
കൊച്ചി മുസിരിസ് ബിനാലെയ്‌ക്ക് ഇന്ന് തുടക്കം

കൊച്ചി മുസിരിസ് ബിനാലെയ്‌ക്ക് ഇന്ന് തുടക്കം

എറണാകുളം : കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്‌ഘാടനം ചെയ്യും. 'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്നതാണ് ഇത്തവണത്തെ ബിനാലെയുടെ പ്രമേയം.

14 വേദികളിലായാണ് ഇത്തവണ പ്രദര്‍ശനം നടക്കുന്നത്. ഏപ്രില്‍ 10 വരെ നീണ്ടുനിൽക്കുന്ന ബിനാലെ സന്ദർശിക്കാൻ ലക്ഷക്കണക്കിനാളുകള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരരുടെ 200 സൃഷ്‌ടികളാണ് ഇത്തവണ ബിനാലെയിൽ പ്രദര്‍ശിപ്പിക്കുന്നത്.

സ്റ്റുഡന്‍റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവയും അനുബന്ധമായി നടക്കും. വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ബിനാലെ ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷികം കൂടിയാണ് ഇത്തവണത്തെ ബിനാലെ.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാം പതിപ്പ് അരങ്ങേറിയ 2018ല്‍ ലോകമെമ്പാടുനിന്നുമായി ആറ് ലക്ഷം പേരാണ് സന്ദർശകരായി എത്തിയത്. ഇത്തവണ അതിലുമധികം ആളുകള്‍ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിന് ബിനാലെ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.

ബിനാലെ ടിക്കറ്റുകള്‍ കൗണ്ടറിന് പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് 50ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100ഉം മറ്റുള്ളവര്‍ക്ക് 150ഉം രൂപ വീതമാണ് പ്രവേശന നിരക്ക്. ഒരാഴ്‌ചത്തെ ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് മുഖ്യസംഘാടകർ.

Last Updated : Dec 12, 2022, 12:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.