ETV Bharat / state

കൊച്ചി മെട്രോ; രണ്ടാം ഘട്ട പിങ്ക് ലൈൻ നിർമാണത്തിന് 378.57 കോടി രൂപ അനുവദിച്ചു

author img

By ETV Bharat Kerala Team

Published : Dec 4, 2023, 5:02 PM IST

കൊച്ചി മെട്രോ  കൊച്ചി മെട്രോ രണ്ടാം ഘട്ട പിങ്ക് ലൈൻ നിർമാണം  മെട്രോ പിങ്ക് ലൈൻ നിർമാണം  കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കാക്കനാട് കൊച്ചി മെട്രോ  പുതിയ കൊച്ചി മെട്രോ നിർമാണം  കൊച്ചി മെട്രോ ദീർഘിപ്പിച്ചു  Kochi Metro Phase two Pink Line construction  Kochi Metro Phase two  Pink Line construction Kochi Metro  Kochi Metro construction  Kochi Metro Kerala Govt fund
Kerala Govt allocates fund for Kochi Metro Phase two Pink Line construction

Kochi Metro Phase two Pink Line construction: കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാട് വരെ 11.8 കിലോമീറ്റർ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്‍റെ അംഗീകാരം.

എറണാകുളം: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ നിർമാണത്തിന് 378.57 കോടി രൂപ അനുവദിച്ച് കേരള സർക്കാർ (Kochi Metro Phase two Pink Line construction). ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാട് വരെ 11.8 കിലോമീറ്റർ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്‍റെ അംഗീകാരം.

2018 ജൂലൈയിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പിങ്ക് ലൈൻ പദ്ധതിക്ക് കേരള സർക്കാർ അംഗീകാരം നൽകിയത്. 2,310 കോടി രൂപ ചെലവ് കണക്കാക്കിയാണ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. ഈ ഘട്ടത്തിന്‍റെ വിശദമായ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) 1,957.05 കോടി രൂപ ചെലവ് കണക്കാക്കി 2022 സെപ്റ്റംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും 50-50 സംയുക്ത സംരംഭമാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തീകരിച്ച് 2028-ൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.