ETV Bharat / state

വധ ഗൂഢാലോചന; ദിലീപിന്‍റെ സഹോദരൻ അനൂപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

author img

By

Published : Feb 22, 2022, 10:55 AM IST

പ്രതികളുടെ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന ഫലം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്

actress attack case  അനൂപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു  നടിയെ ആക്രമിച്ച കേസ്  അന്വേഷ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന  ഗൂഢാലോചന കേസ്  dileep latest news
ഗൂഢാലോചന കേസ്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെ സഹോദരൻ അനൂപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ വച്ച് വീണ്ടും ചോദ്യം ചെയ്യുന്നത്. വധ ഗൂഢാലോചന കേസിൽ പ്രതിയായ അനൂപ് ഒമ്പതര മണിയോടെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

നേരത്തെ ഈ കേസിലെ പ്രതികളെ കോടതി അനുമതിയോടെ 33 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന ഫലം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സംഘം നേരിട്ട് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.

ഇതിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. അതേസമയം ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. വധ ഗൂഢാലോചന കേസിൽ താമസിയാതെ നടൻ ദിലീപിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന കർശന നിർദേശത്തോടെയാണ് ഹൈകോടതി നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

ALSO READ രണ്ടര വയസുകാരിക്ക് മര്‍ദനം: കുടുംബത്തോടൊപ്പം താമസിച്ചയാള്‍ മുങ്ങി, കുട്ടിയുടെ നില അതീവ ഗുരുതരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.