ETV Bharat / state

'എന്തിനായിരുന്നു കല്ലിടൽ കോലാഹലം ,ജിയോടാഗ് നേരത്തെ ആകാമായിരുന്നില്ലേ' ; സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

author img

By

Published : May 24, 2022, 3:01 PM IST

വികസനത്തിന്‍റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്‌ടിക്കുന്നതെന്തിനെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട്

kerala high court on k rail  silver line survey geotagging  കെ റെയിൽ ജിയോടാഗ് സർവേ  സിൽവർ ലൈൻ കല്ലിടൽ കേരള ഹൈക്കോടതി
കെ റെയിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

എറണാകുളം : സിൽവർ ലൈൻ സർവേയിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജിയോടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കല്ലിടൽ കോലാഹലം എന്തിനായിരുന്നുവെന്നും ഹൈക്കോടതി ചോദിച്ചു.

കല്ലിടൽ മരവിപ്പിച്ചെന്നും ജിയോടാഗ് സർവേയാണ് നടത്തുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യശരങ്ങള്‍.

വികസനത്തിന്‍റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്‌ടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. കല്ലിടൽ എന്തിനാണെന്ന് സർക്കാരിന് മറുപടി ഇല്ലെന്നും ഹൈക്കോടതി വിമർശിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കൂടുതൽ രേഖകൾ സമർപ്പിക്കാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കല്ലിടുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.