ETV Bharat / state

AI camera | എഐ കാമറകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ കഴിയില്ല; സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

author img

By

Published : Jun 24, 2023, 7:58 AM IST

Updated : Jun 24, 2023, 8:17 AM IST

എഐ കാമറ സ്ഥാപിച്ചതിനെ പ്രതിപക്ഷം പോലും എതിർത്തിട്ടില്ലെന്നും ഹൈക്കോടതി. ചികിത്സ കാരണങ്ങളാൽ ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന എറണാകുളം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതി പരാമർശം.

kerala high court on ai camera rules  ai camera rules  AI camera  kerala high court  എ ഐ ക്യാമറ  എ ഐ ക്യാമറ ഹൈക്കോടതി  ഹൈക്കോടതി വിധി എ ഐ ക്യാമറ ഹർജി  അഴിമതി ആരോപണങ്ങൾ എ ഐ ക്യാമറ  എ ഐ ക്യാമറ പിഴ  എ ഐ ക്യാമറ ഹർജി ഹൈക്കോടതി  കേരള ഹൈക്കോടതി വാർത്തകൾ  എ ഐ ക്യാമറ വാർത്തകൾ  ഹൈക്കോടതി പരാമർശം എ ഐ ക്യാമറ
AI camera

എറണാകുളം : അഴിമതി ആരോപണളുടെ പേരിൽ റോഡ് ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ കാമറകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. അഴിമതി ആരോപണങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം സ്വദേശിയായ മോഹനൻ നൽകിയ സ്വകാര്യ ഹർജിയിന്മേലാണ് സിംഗിൾ ബെഞ്ചിന്‍റെ പരാമർശം.

ചികിത്സ കാരണങ്ങളാൽ ഹെൽമറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്നും എഐ കാമറ പിഴയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എഐ കാമറ പോലെയുള്ള പുത്തൻ സാങ്കേതിക വിദ്യ കൊണ്ടുവന്നതിൽ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും കോടതി അഭിനന്ദിച്ചു. എന്നാൽ ഇത്തരം സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിൽ പാകപ്പിഴകളുണ്ടാകാം, അത് വഴിയെ തിരുത്തപ്പെടേണ്ടതാണ്. എഐ കാമറ സാങ്കേതിക വിദ്യ കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് പോലും എതിർപ്പില്ലെന്നും ക്യാമറ വാങ്ങിയതിലെ സുതാര്യതയെയാണ് ചോദ്യം ചെയ്‌തതെന്നും കോടതി വ്യക്തമാക്കി. പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ നിരീക്ഷിച്ചു.

ചികിത്സ കാരണങ്ങളുടെ പേരിൽ ഇത്തരമൊരു ഇളവ് അനുവദിക്കാനാകില്ല എന്നും ഇരുചക്ര വാഹന യാത്രികന്‍റെ സുരക്ഷയ്ക്കായാണ് ഹെൽമറ്റ് ഉപയോഗിക്കണമെന്ന ചട്ടമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അസുഖം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കിൽ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളെ ഹർജിക്കാരന് പ്രയോജനപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. ഡിജിപിയോടടക്കം ഇളവ് അനുവദിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

നേരത്തെ എഐ കാമറ പദ്ധതിയിൽ ബന്ധപ്പെട്ട കമ്പനികൾക്ക് കോടതി അനുമതി കൂടാതെ പണം നൽകരുതെന്ന് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്‌പര്യ ഹർജിയിലായിരുന്നു ഡിവിഷൻ ബഞ്ചിന്‍റെ ഈ നടപടി.

'അനുമതി ഇല്ലാതെ പണം നൽകരുത്' : കോടതിയുടെ അനുമതി ഇല്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എഐ കാമറയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണമെന്നും ഖജനാവിന് നഷ്‌ടമുണ്ടായിട്ടുണ്ടോ, അധിക സാമ്പത്തിക ബാധ്യതയുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

എഐ കാമറ അഴിമതിയിൽ കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് കോടതിയുടെ നടപടി. തുടർന്ന്, സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടിസ് അയച്ചു.

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരോപണങ്ങളിന്മേൽ വിശദമായ സത്യവാങ്‌മൂലം നൽകണമെന്നും ഹർജിക്കാരോട് കോടതി നിർദേശിച്ചിട്ടുണ്ട്. പദ്ധതിയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാപ്‌തിയെപ്പറ്റി ധനവകുപ്പ് സംശയം ഉന്നയിച്ചുവെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.

Also read : AI camera | എഐ ക്യാമറ: സർക്കാരിന് തിരിച്ചടി, അനുമതി ഇല്ലാതെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

ഹർജിയിലെ ആരോപണങ്ങൾ : ചട്ടങ്ങൾക്ക് വിരുദ്ധമായി ടെൻഡർ യോഗ്യതകളില്ലാത്ത എസ്ആർഐടി പ്രസാഡിയോ, അശോക ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഉപകരാർ നൽകിയെന്നും ഇതുവഴി സർവീസ് ചാർജിനത്തിൽ കോടികൾ തട്ടിയെടുത്തുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 236 കോടി രൂപയുടെ പദ്ധതിയിൽ അഴിമതി നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കെൽട്രോണും സ്‌റിറ്റുമടക്കം കരാറിലേർപ്പെട്ടു എന്നുമാണ് ഹർജിയിലെ ആരോപണങ്ങൾ.

ഹർജിയിലെ ആവശ്യങ്ങൾ : കെൽട്രോണും, മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള കരാർ, എസ്ആർഐടിയും കെൽട്രോണും ഒപ്പിട്ട കരാർ, എസ്ആർഐടി നടത്തിയ മറ്റ് ഉപകരാറുകൾ ഇവയെല്ലാം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്ത എസ്ആർഐടിക്ക് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ എഐ കാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിലെ ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Jun 24, 2023, 8:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.