ETV Bharat / state

കരുവന്നൂര്‍ തട്ടിപ്പ്; 50 പ്രതികളെ ഉള്‍പ്പെടുത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

author img

By ETV Bharat Kerala Team

Published : Nov 1, 2023, 6:52 PM IST

Updated : Nov 1, 2023, 8:19 PM IST

ED Filed First charge sheet : കുറ്റപത്രം സമർപ്പിച്ചത് ആദ്യ അറസ്‌റ്റ്‌ രേഖപ്പെടുത്തി 58ാം ദിവസം

karuvannur Bank Scam First charge sheet Filed ED  karuvannur Bank Scam  karuvannur Bank Scam  First charge sheet Filed ED  ED on karuvannur Bank Scam  കരുവന്നൂർ കേസിൽ 13000 പേജുളള ആദ്യ കുറ്റപത്രം  കരുവന്നൂർ കേസ്  കരുവന്നൂർ കേസിൽ 99 കോടിയുടെ തട്ടിപ്പ്  കരുവന്നൂർ കേസിൽ 55 പ്രതികൾ  ആദ്യ കുറ്റപത്രം സമർപ്പിച്ച്‌ ഇഡി  കരുവന്നൂർ കള്ളപ്പണ ഇടപാട്
karuvannur Bank Scam

എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യ അറസ്‌റ്റ്‌ രേഖപ്പെടുത്തി 58-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത് (karuvannur Bank Scam First charge sheet Filed ED).

പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനാണ് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകളും കണ്ടൈത്തലുകളുമുള്ളതായാണ് ഇഡിയുടെ വിലയിരുത്തൽ.

ഇഡി ആദ്യം അറസ്‌റ്റ്‌ ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്‌ കുമാർ പതിനാലാം പ്രതിയാണ്. അതേസമയം റബ്ക്കോ ഏജന്‍റ്‌ ആയിരുന്ന എകെ ബിജോയ് ആണ് ഒന്നാം പ്രതി. കരുവന്നൂർ കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയി ആണെന്നാണ് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തൽ. ഇതോടെയാണ് ബിജോയ്‌യെ ഒന്നാം പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്.

12,000ത്തിൽ അധികം പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എകെ ബിജോയ്‌യുടെ മൂന്ന് സ്ഥാപനങ്ങളും കേസിലെ മറ്റൊരു പ്രതിയായ പിപി കിരണിന്‍റെ രണ്ട് സ്ഥാപനങ്ങളും പ്രതി പട്ടികയിൽ ഉണ്ട്. സെപ്‌റ്റംബർ നാലിന് ഇഡിയുടെ കസ്‌റ്റഡിയിലെടുത്ത് നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പിപി കിരൺ ഒമ്പതാം പ്രതിയാണ്.

സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആര്‍ അരവിന്ദാക്ഷൻ 15-ാം പ്രതിയാണ്. കരിവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്‍റ്‌ സികെ ജിൽസ് 16-ാം പ്രതിയും കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ കേസിൽ 32-ാം പ്രതിയാണ്.

ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരും അടക്കം മൊത്തത്തിൽ 50 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ആറ് വലിയ പെട്ടികളിലായാണ് പന്ത്രണ്ടായിരത്തിലേറെ പേജുകൾ വരുന്ന കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിൽ എത്തിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർക്കപ്പെട്ട ആദ്യ 12 പേരും ഇഡിയുടെ പ്രതിപ്പട്ടികയിലും ഉണ്ട്.

കേസിൽ ഇനിയും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇഡി അസിസ്‌റ്റന്‍റ്‌ ഡയറക്‌ടർ എസ്‌ജി കവിദ്ക്കർ പറഞ്ഞു. കേസിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. തുടരന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.

കള്ളപ്പണം വെളുപ്പിച്ചതിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ ഉൾപ്പെട്ട ഉന്നതരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.

Last Updated : Nov 1, 2023, 8:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.