ETV Bharat / state

Kalamassery Blast Relatives Of Injured Response : കളമശ്ശേരി സ്‌ഫോടനം; ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളുടെ പ്രതികരണം

author img

By ETV Bharat Kerala Team

Published : Oct 29, 2023, 3:56 PM IST

Updated : Oct 29, 2023, 8:54 PM IST

Explosion In Jehovah's Witnesses Convention : സ്‌ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളുടെ പ്രതികരണം

Kalamassery blast  Convention hall explosion Kochi  convention of Jehovah s Witnesses explosion  Zamra International Convention Centre blast  kalamassery  kochi  ernakulam  Kalamassery convention centre  blast in kerala  Ernakulam bomb blast  കളമശ്ശേരി സ്‌ഫോടനം  ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളുടെ പ്രതികരണം  യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനം  ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍  കളമശ്ശേരി
Kalamassery Blast Relatives of injured Response

ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളുടെ പ്രതികരണം

എറണാകുളം: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കൾ പ്രതികരിക്കുന്നു (Kalamassery Blast Relatives of injured Response).

കൈകൾക്കും കാലിനും ഗുരുതര പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അടിമാലി പത്താംമൈല്‍ സ്വദേശി മോളിയുടെ മകൻ ലക്ഷ്‌മൺ പ്രഭുവാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലക്ഷ്‌മൺ പ്രഭുവിന്‍റെ അമ്മയും അനിയത്തി വീനസുമാണ് ഇവിടെ ചികിത്സയിലുള്ളത്.

ALSO READ: Kalamassery Blast : കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി, മരിച്ചത് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി

അമ്മ മോളിക്ക് 57 വയസായി. കാലിനും കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഡോക്‌ടർമാർ കൃത്യമായി പരിചരിക്കുന്നുണ്ടെന്നും ലക്ഷ്‌മൺ പ്രഭു പറഞ്ഞു. അനിയത്തി വീനസിനും ശരീരമാമാകെ പൊള്ളലുണ്ടെന്നാണ് ലക്ഷ്‌മൺ പ്രഭു പറയുന്നത്.

ALSO READ:Kalamassery Blast Witness Disclosure : 'അപകടം നടന്നാല്‍ രക്ഷപെടാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാമായിരുന്നു...' ദൃക്‌സാക്ഷി ഇടിവി ഭാരതിനോട്

കളമശ്ശേരി സ്‌ഫോടനം: രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററില്‍ പങ്കെടുത്തവർക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള മാർഗങ്ങൾ അറിയാമായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ (Kalamassery Blast Witness Disclosure).

ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ എങ്ങനെ പുറത്തേക്ക് പോകണമെന്ന് അറിയാമായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ട പെൺകുട്ടി ഇടിവി ഭാരതിനോട് സംസാരിച്ചു (Witness disclosure about safety requirements to escape from accident).

ഇന്ന് രാവിലെ 9.40നാണ് കളമശ്ശേരി സാമ്ര ഇന്‍റർനാഷണല്‍ കൺവെൻഷൻ സെന്‍ററില്‍ ബോംബ് സ്ഫോടനം സംഭവിച്ചത്. അപകടമുണ്ടാവുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നുവെന്നാണ് കൺവെൻഷനില്‍ പങ്കെടുത്ത പെൺകുട്ടി പറഞ്ഞത്.

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സംഭവത്തിൽ മരണ സംഖ്യ ഉയരാതിരുന്നതിന് പിന്നില്‍ ഇത്തരം രക്ഷാമാർഗങ്ങൾ അറിയാമായിരുന്നു എന്നതും കാരണമാണെന്നാണ് പൊലീസ് പറയുന്നത്.

ALSO READ:Dominic Martin Jehovah's Witnesses : സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ്; സഭയുടെ നിലപാടില്‍ പ്രതിഷേധമെന്ന് പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ

ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങി: അതേസമയം കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എറണാകുളം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (Dominic martin) പൊലീസിൽ കീഴടങ്ങി. ഫേസ്‌ബുക്ക് പോസ്‌റ്റിൽ പങ്കുവച്ച വീഡിയോ വഴിയാണ് ഡൊമിനിക് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഇതിനു ശേഷമാണ് ഡൊമിനിക് തൃശൂർ കൊടകര പൊലീസില്‍ കീഴടങ്ങിയത്. നിലവിൽ ഡൊമിനികിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യഹോവ സാക്ഷികൾ ദേശീയ ഗാനം പാടരുതെന്ന് പഠിപ്പിച്ചു. കൂടാതെ യഹോവ സാക്ഷികളുടേത് രാജ്യദ്രോഹ പ്രവർത്തനമെന്നും ഡൊമനിക് മാർട്ടിൻ പറഞ്ഞു.

താനും ഇതേ സഭയിലെ അംഗമാണ്. 'സഭയുടെ നിലപാടില്‍ പ്രതിഷേധമുണ്ട്. വോട്ട് ചെയ്യുന്നവർ മോശക്കാരെന്ന് പ്രചരിപ്പിച്ചു. തന്‍റേത് തെറ്റായ പ്രചാരണത്തിന് എതിരായ പ്രതികരണമാണ്'_ ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Last Updated :Oct 29, 2023, 8:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.