ETV Bharat / state

കെ വി തോമസ് പാർട്ടിയെ ഒറ്റുകൊടുത്തു, ഹൈക്കമാന്‍ഡ് നടപടി സ്വാഗതം ചെയ്യും : കെ സുധാകരൻ

author img

By

Published : Apr 11, 2022, 4:11 PM IST

Updated : Apr 11, 2022, 4:22 PM IST

K Sudhakaran against KV Thomas on cpm party congress issue  KPCC President K Sudhakaran  KPCC President against KV Thomas  cpm party congress 2022  കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ  കെ.വി തോമസ്  കെ.വി തോമസിന് എതിരെ കെ.സുധാകരൻ
കെ.വി തോമസ് പാർട്ടിയെ ഒറ്റ് കൊടുത്തു; ഹൈക്കമാൻ്റ് എടുക്കുന്ന നടപടി സ്വാഗതം ചെയ്യും: കെ.സുധാകരൻ

'തോമസ് മാഷ് സത്യസന്ധനാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹം സി.പി.എം സെമിനാറിൽ പോയതിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആരും അനുകൂലിക്കുന്നില്ല'

എറണാകുളം : കെ.വി തോമസിനെതിരെ ഹൈക്കമാന്‍ഡ് എടുക്കുന്ന നടപടി സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കോൺഗ്രസിൻ്റെ നിരവധി പ്രവർത്തകരെ വെട്ടിക്കൊന്ന സി.പി.എമ്മിൻ്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കരുത് എന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും സുധാകരന്‍ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.വി തോമസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ പാർട്ടി അറിഞ്ഞിട്ടില്ല.

വിമർശനങ്ങൾ അദ്ദേഹത്തിന്‍റെ പ്രവർത്തനഫലമാണ്. ഒരു വർഷമായി കെ.വി തോമസ് സി.പി.എമ്മുമായി ബന്ധം തുടരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ സന്ദർശിക്കരുത് എന്ന് നേരത്തെ തന്നെ നിരവധി തവണ പറഞ്ഞിരുന്നു. പാർട്ടിയെ കെ.വി തോമസ് ഒറ്റുകൊടുത്തു.

കെ വി തോമസ് പാർട്ടിയെ ഒറ്റുകൊടുത്തു, ഹൈക്കമാന്‍ഡ് നടപടി സ്വാഗതം ചെയ്യും : കെ സുധാകരൻ

കെ.വി തോമസ് സത്യസന്ധനാണെന്ന അഭിപ്രായമില്ല : പാർട്ടിയെ വഞ്ചിക്കുന്ന നടപടിയാണ് കെ.വി തോമസ് മാഷിൽ നിന്നുണ്ടായത്. അദ്ദേഹം സി.പി.എം സെമിനാറിൽ പോയതിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആരും അനുകൂലിക്കുന്നില്ല. തോമസ് മാഷ് സത്യസന്ധനാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹത്തിന്‍റെ റിസോർട്ടിൽ സീതാറാം യെച്ചൂരി വരാറുണ്ട് എന്നാണ് കേൾക്കുന്നത്.

കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചന : കെ.വി.തോമസിന്‍റെ സാമ്പത്തികമായ ഇടപാടുകളിലും കെ.സുധാകരൻ സംശയം പ്രകടിപ്പിച്ചു. കോൺഗ്രസിനെ ദേശീയ തലത്തിൽ തകർക്കാനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നതെന്ന് കെ സുധാകരൻ ആരോപിച്ചു. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കാൻ ബി.ജെ.പി സി.പി.എമ്മിനെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതത്തിനായി സി.പി.എം ബി.ജെ.പിയെയും സഹായിച്ചു. കേന്ദ്ര ഏജൻസികൾ ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് വളഞ്ഞ് അന്വേഷണം നടത്തിയത് രാജ്യത്ത് ആദ്യമാണ്. എന്നാൽ പിന്നെ ഈ കേസ് എവിടെയും എത്തിയില്ല. ഇത് ബി.ജെ.പി സി.പി.എം പരസ്പര ധാരണയുടെ പരിണിത ഫലമാണന്നും കെ സുധാകരൻ ആരോപിച്ചു.

ക്രമസമാധന നില വഷളായി : കെ.റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന് പിണറായി പറയുന്നു. ബി.ജെ.പി ഇവിടെ സമരം ചെയ്യുന്നു. കേന്ദ്ര സർക്കാറിനെ സമ്മർദത്തിലാക്കാൻ ബി.ജെ.പി കേരള ഘടകത്തിന് കഴിയുന്നില്ല.

also read: കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് ; മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടി

ക്രമസമാധന നില തീർത്തും വഷളായിരിക്കുകയാണ്. ലഹരി മാഫിയ വിലസുകയാണ്. പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന ഗുരുതര ആരോപണവും കെ സുധാകരൻ ഉന്നയിച്ചു.

Last Updated :Apr 11, 2022, 4:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.