ETV Bharat / state

ഐഎസ്ആർഒ ചാരക്കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി വച്ചു

author img

By

Published : Dec 22, 2022, 12:07 PM IST

സിബി മാത്യൂസ്  ആർ ബി ശ്രീകുമാർ  ഐഎസ്ആർഒ ചാരക്കേസ്  ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന  ഐഎസ്ആർഒ ചാരക്കേസ് ജാമ്യാപേക്ഷകൾ  ഐഎസ്ആർഒ ചാരക്കേസ് പ്രതികൾ  ഹൈക്കോടതി  ഐഎസ്ആർഒ ചാരക്കേസ് ഹൈക്കോടതിയിൽ  isro espionage case  isro  isro espionage  isro espionage case highcourt bail application  bail application isro espionage case  isro spy case
ഐഎസ്ആർഒ ചാരക്കേസ്

സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജികൾ ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.

എറണാകുളം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്‌മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഹർജികൾ ജനുവരി മൂന്നിന് വീണ്ടും എടുക്കും. സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹർജികൾ പരിഗണിക്കുന്നതിൽ നിന്നും നേരത്തെ ജസ്റ്റിസ് വിജു എബ്രഹാം പിന്മാറിയിരുന്നു. സുപ്രീം കോടതി നിർദേശത്തെ തുടർന്നായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കി. പ്രതികൾ ഹൈക്കോടതിയെ തന്നെ സമീപിക്കണമെന്ന് ഉത്തരവിട്ടു.

മുൻകൂർ ജാമ്യഹർജികളിൽ ഹൈക്കോടതി തീരുമാനമെടുക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

Also read: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ഹൈക്കോടതി ജഡ്‌ജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.