ETV Bharat / state

സിനിമ താരങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടർന്ന് ആദായ നികുതി വകുപ്പ്

author img

By

Published : Feb 21, 2023, 7:05 AM IST

നടൻ മോഹൻ ലാലിനെ കൂടാതെ ഫഹദ് ഫാസിലിൻ്റെയും മൊഴിയെടുത്തു. ആദായ നികുതി വകുപ്പിൻ്റെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്‌. കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് മലയാള സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്‌സ്​ ​റെയ്​ഡ്​ നടന്നിരുന്നു

Income Tax Department  mohanlal  fahad fasil  income tax raid  income tax raid in Malayalam film starts houses  financial transactions of film stars  Income Tax Department investigation  financial dealings of Malayalam film stars  Malayalam film stars and producers  ഇൻകം ടാക്‌സ്​ ​റെയ്​ഡ്  പരിശോധന തുടർന്ന് ആദായ നികുതി വകുപ്പ്  കൊച്ചി  മോഹൻ ലാൽ  ഫഹദ് ഫാസിൽ  nazriya fahad fasil  antony perumbavoor  Prithviraj Sukumaran
സിനിമാ താരങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടർന്ന് ആദായ നികുതി വകുപ്പ്

എറണാകുളം: ആദായ നികുതി വകുപ്പ് സിനിമ താരങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടരുന്നു. നടൻ മോഹൻ ലാലിന് പിന്നാലെ നടന്‍ ഫഹദ് ഫാസിലിൻ്റെയും മൊഴിയെടുത്തു. കൊച്ചിയിലെ ആദായ നികുതി വകുപ്പിൻ്റെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്‌.
മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ചും ഇതര ഭാഷ, ഒ.ടി.ടി. സിനിമകളിൽ അഭിനയിച്ചതിനുമായി ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിൻ്റെ മൊഴിയെടുത്തത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് ഫഹദ് കൊച്ചിയിലെ ഐ.ടി. വകുപ്പ് ഓഫിസിലെത്തിയത്. സിനിമ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളുടെ തുടർച്ചയാണ് നടപടിയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് മലയാള സിനിമ നിർമാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇൻകം ടാക്‌സ്​ വിഭാഗത്തിന്‍റെ ​റെയ്​ഡ്​ നടന്നിരുന്നു നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമാതാവുമായ പൃഥിരാജ്​ എന്നിവരുടെ വീടുകളിലാണ്​ പരിശോധന നടത്തിയത്​.

വിവിധ സംഘങ്ങളായി തിരിഞ്ഞ്​ ​ഒരേ സമയമായിരുന്നു പരിശോധന നടത്തിയത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്​ റെയ്‌ഡ് നടന്നത്. അന്ന് വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്‌തിരുന്നു. മോഹൻലാൽ സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്ന് അന്ന് മൊഴിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ വെള്ളിയാഴ്‌ച അദ്ദേഹത്തിൻ്റെ മൊഴിയെടുത്തത്.

ഇതിന് മുമ്പ് 2011ൽ മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമാനമായ പരിശോധന തുടന്ന് നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.