ETV Bharat / state

അവര്‍ 'റോഡിലുറങ്ങേണ്ടവരല്ല'; നാടോടികളായ കുട്ടികൾക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി

റോഡരികിൽ കിടന്നുറങ്ങുന്ന നാടോടികളായ കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം

High court  Kerala high court  High court order for the welfare of Child on road  Child on road  care of child on streets  നാടോടികളായ കുട്ടികൾ  നാടോടി  സംരക്ഷണവും പരിചരണവും  ഹൈക്കോടതി  വകുപ്പുകള്‍  എറണാകുളം  ഹൈക്കോടതി നിര്‍ദേശം  കോടതി
അവര്‍ 'റോഡിലുറങ്ങേണ്ടവരല്ല'; നാടോടികളായ കുട്ടികൾക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി
author img

By

Published : Oct 20, 2022, 10:25 PM IST

എറണാകുളം: റോഡരികിൽ കിടന്നുറങ്ങുന്ന കുട്ടികൾക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. നാടോടികളായ ഇത്തരം കുട്ടികളെ സ്വദേശത്തേക്ക് മടക്കി അയക്കുകയോ, ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. വിഷയത്തിൽ സ്വമേധയാ കേസെടുത്തായിരുന്നു കോടതി നടപടി.

നാടോടികളായ കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അറിയിക്കണം. സ്വദേശത്തേക്ക് മടക്കി അയക്കുന്നതുവരെ കുട്ടികളെ പാർപ്പിക്കാനുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. സ്കൂൾ ക്യാമ്പസുകൾക്ക് പുറത്ത് ലഹരി വിൽപ്പനക്കാർ വിദ്യാർഥികളെ ദുരുപയോഗം ചെയ്യുന്നുവെന്നതിലടക്കം കേരള ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.