ETV Bharat / state

ഹര്‍ജിയിലെ പൊതുതാത്‌പര്യം എന്ത്..? കെ ഫോണ്‍ കേസില്‍ പ്രതിപക്ഷനേതാവിനെ വിമര്‍ശിച്ച് ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Jan 15, 2024, 1:54 PM IST

KFON  VD Satheeshan KFON  KFON Petition High Court  കെ ഫോണ്‍
VD Satheeshan KFON Petition

VD Satheeshan KFON Petition : കെ ഫോണ്‍ അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഹര്‍ജി. പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

എറണാകുളം: കെ ഫോണ്‍ (KFON) പദ്ധതിയില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ (VD Satheeshan Petition On KFON) ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി (Kerala High Court). വിഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാതെയാണ് കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹര്‍ജി പൊതു താത്‌പര്യമല്ലെന്നും പബ്ലിസിറ്റി താത്പര്യമാണെന്നും കോടതി വിമര്‍ശിച്ചു.

കെ ഫോണ്‍ പദ്ധതിക്കെതിരെ സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്നാല്‍, തെളിവുകള്‍ ലഭിച്ച ശേഷം കോടതിയെ സമീപിച്ചാൽ പോരായിരുന്നോ എന്നാണ് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചത്.

അതേസമയം, സിഎജി റിപ്പോര്‍ട്ടല്ല നിരീക്ഷണമാണ് നല്‍കിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് തേടിയത്. കെ ഫോണ്‍ പദ്ധതിയില്‍ കരാര്‍ നല്‍കിയതിലടക്കം അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പദ്ധതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, കെ ഫോണ്‍, എഐ കാമറ (AI Camera) ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ ഈ ആവശ്യവും അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. എ ഐ കാമറ അഴിമതി ആരോപണത്തില്‍ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് ഹർജി.

കെ ഫോണ്‍ പദ്ധതിക്ക് അഭിനന്ദനം: കെ ഫോൺ മാതൃകയിൽ തമിഴ്‌നാട്ടിലും ഫൈബർ കണക്ഷൻ വീടുകളിൽ എത്തിക്കുമെന്ന് അടുത്തിടെ തമിഴ്‌നാട് ഐടി മന്ത്രി ഡോ. പഴനിവേൽ ത്യാഗരാജൻ പറഞ്ഞിരുന്നു (Tamil Nadu IT Minister On KFON Project). സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം വാരാഘോഷത്തിന്‍റെ ഭാഗമായുള്ള കേരളത്തിലെ ഐടി മേഖല എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരുകളാണ് ഐ സാങ്കേതിക വിപ്ലവം നയിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Read More : 'കെ ഫോൺ മാതൃകാ പദ്ധതി, തമിഴ്‌നാട്ടില്‍ അടുത്ത വർഷത്തോടെ ആരംഭിക്കും'; പ്രശംസിച്ച് തമിഴ്‌നാട് ഐടി മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.