ETV Bharat / state

ചെല്ലാനത്ത് പൂന്തുറയേക്കാൾ രൂക്ഷമായ സ്ഥിതിയെന്ന് ഹൈബി ഈഡൻ എംപി

author img

By

Published : Jul 14, 2020, 2:34 PM IST

34 പേർക്കാണ് സർക്കാർ കണക്ക് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 80ലധികം പേർക്ക് കൊവിഡ് പോസിറ്റീവാണ്. സർക്കാർ കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ എംപി

hibi-eden-says-the-situation-is-worse-than-poonthura
ചെല്ലാനത്ത് പൂന്തുറയേക്കാൾ രൂക്ഷമായ സ്ഥിതിയെന്ന് ഹൈബി ഈഡൻ എംപി

എറണാകുളം: ചെല്ലാനം പഞ്ചായത്തിൽ സമൂഹ വ്യാപനമെന്ന് ഹൈബി ഈഡൻ എംപി. യഥാർഥ വസ്‌തുതകൾ സർക്കാർ മറച്ചുവെക്കുകയാണ്. എന്തിനാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെല്ലാനത്ത് രൂക്ഷമായ സ്ഥിതിയെന്ന് ഹൈബി ഈഡൻ

ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ രോഗ വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. 34 പേർക്കാണ് സർക്കാർ കണക്ക് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 80ലധികം പേർക്ക് കൊവിഡ് പോസിറ്റീവാണ്. ഇവരുടെ പേരും മേൽവിലാസവുമുൾപ്പടെ വ്യക്തമായ കണക്കുകൾ കൈവശമുണ്ട്. ഇവർ അങ്കമാലിയിലെയും കളമശേരിയിലെയും കൊവിഡ് സെന്‍ററുകളിലാണ് ഉള്ളത്. സർക്കാർ കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ ആരോപിച്ചു.

12 ദിവസത്തിനിടെ 250ൽ താഴെ ടെസ്റ്റ് മാത്രമാണ് നടത്തിയത്. ചെല്ലാനത്ത് പൂന്തുറയെക്കാൾ ഗുരുതരമായ സൂപ്പർ സ്പ്രെഡാണ്. ആരോഗ്യ വകുപ്പിന് ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചതെന്നും ഹൈബി ഈഡൻ എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.