ETV Bharat / state

'വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണം' സാധ്യമായതെല്ലാം ചെയ്യണം: ഹൈക്കോടതി

author img

By

Published : Nov 28, 2022, 2:20 PM IST

വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടികളെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി.

HC says to govt ensure law and order in vizhinjam  വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണം  അതിനായി സാധ്യമായതെല്ലാം ചെയ്യണം  ഹൈക്കോടതി  സര്‍ക്കാറിനോട് നിര്‍ദേശം നല്‍കി ഹൈക്കോടതി  പൊലീസ്  വിഴിഞ്ഞം സംഘര്‍ഷം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  vizhinjam news updates
'വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണം' അതിനായി സാധ്യമായതെല്ലാം ചെയ്യണം: ഹൈക്കോടതി

എറണാകുളം: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അതിനായി സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും നിര്‍ദേശം. വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് പൊലീസ് സുരക്ഷയൊരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെ കഴിഞ്ഞ ദിവസം നടന്ന സംഘർഷം സംബന്ധിച്ച വിവരങ്ങൾ ഹർജിക്കാർ കോടതിയെ ധരിപ്പിച്ചു.

സമരക്കാർ നിയമം കൈയിലെടുക്കുന്ന സാഹചര്യം പ്രദേശത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണ്. കോടതി ഉത്തരവിന് പുല്ലുവില കൽപ്പിക്കുന്നു. സംഘർഷത്തിൽ നിരവധി പൊലീസുകാർ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും സംഘർഷം അർധരാത്രിയിലും തുടർന്നുവെന്നും ഹർജിക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് 500ഓളം പൊലീസുകാരുണ്ടെന്നും സംഘർഷത്തിൽ 40 പൊലീസുകാർക്ക് പരിക്ക് പറ്റിയതായുമാണ് സർക്കാർ വ്യക്തമാക്കിയത്. മാത്രവുമല്ല പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണ്.

3000 പേർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധവും സംഘർഷവുമായി ബന്ധപ്പെട്ട് നഷ്‌ട പരിഹാരം സമരക്കാരിൽ നിന്നും ഈടാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാനായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്.

ദൃശ്യങ്ങളടക്കം സംഘർഷം സംബന്ധിച്ച മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. അതേസമയം സംഘർഷാവസ്ഥ സംബന്ധിച്ച് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.