ETV Bharat / state

ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന പാടില്ല; ഗുരുവായൂർ ദേവസ്വം ബോർഡിന്‍റെ പുനഃപരിശോധന ഹർജി തള്ളി ഹൈക്കോടതി

author img

By

Published : May 26, 2022, 5:40 PM IST

പ്രളയകാലത്തും കൊവിഡ് കാലത്തുമായി ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 10 കോടി രൂപ തിരിച്ചു നൽകണമെന്ന് ഹൈക്കോടതി.

guruvayur devaswom board  guruvayur devaswom fund  high court dismisses guruvayur devaswom board review petition  CM Disaster Relief Fund  ഗുരുവായൂർ ദേവസ്വം ഫണ്ട്  ഗുരുവായൂർ ദേവസ്വം ബോർഡ് ദുരിതാശ്വാസ നിധി  ഗുരുവായൂർ ദേവസ്വം ബോർഡിന്‍റെ പുനഃപരിശോധന ഹർജി തള്ളി ഹൈക്കോടതി
ഗുരുവായൂർ ദേവസ്വം ബോർഡിന്‍റെ പുനഃപരിശോധന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ ദേവസ്വം ബോർഡിന് തിരികെ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫുൾ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി.

ദേവസ്വം ബോർഡ് പണം നൽകിയത് നിയമവിരുദ്ധമാണെന്ന ഫുൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് കോടതി ശരിവച്ചു. പ്രളയകാലത്തും കൊവിഡ് കാലത്തുമായി ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 10 കോടി രൂപ തിരിച്ചു നൽകാൻ ഹൈക്കോടതി ഫുൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഹിന്ദു ഐക്യവേദിയടക്കം നൽകിയ ഹർജികളിലായിരുന്നു ഫുൾ ബെഞ്ചിന്‍റെ ഇടപെടൽ.

ഇതിനെതിരെ ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പുനഃപരിശോധന ഹർജിയാണ് കോടതി തള്ളിയത്. ഫുൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് കോടതി ശരിവച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ക്ഷേത്ര ട്രസ്റ്റിയെന്ന നിലയിൽ സ്വത്തുക്കൾ പരിപാലിക്കാൻ മാത്രമേ ബോർഡിന് അധികാരമുള്ളൂവെന്നും ദേവസ്വം നിയമത്തിന് പരിധിക്കുള്ളിൽ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകുവെന്നുമാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവ്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തത് ദേവസ്വം ബോർഡിന്‍റെ പ്രവർത്തന പരിധിയിൽ വരില്ല. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ദേവസ്വം ബോർഡിന്‍റെ പുനഃപരിശോധന ഹർജി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.