ETV Bharat / state

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന്

author img

By

Published : Nov 19, 2022, 9:20 AM IST

രാജസ്ഥാന്‍ സ്വദേശിയായ യുവതിയും മൂന്ന് സുഹൃത്തുക്കളുമാണ് എറണാകുളം സൗത്ത് പൊലീസിന്‍റെ കസ്‌റ്റഡിയിലുള്ളത്.

Gang rape of model in kochi  kochi Gang rape accused will arrest today  കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം  രാജസ്ഥാന്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  Ernakulam news updates  latest news in Ernakulam  kerala news updates  latest news in kerala
കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന്

എറണാകുളം: കൊച്ചിയില്‍ വാഹനത്തില്‍ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ പ്രതികളായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ ലഹരി പരിശോധനക്ക് വിധേയരാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 19കാരിയായ മോഡലിന്‍റെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

വ്യാഴാഴ്‌ച രാത്രിയായിരുന്നു കൊച്ചിയില്‍ താമസമാക്കിയ കാസർകോട് സ്വദേശിനി വാഹനത്തിൽ വച്ച് പീഡനത്തിനിരയായത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് തുടങ്ങിയ മൂന്ന് യുവാക്കൾ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജസ്ഥാൻ സ്വദേശിനിയായ ഡിംപിൾ എന്ന യുവതിയുടെ ക്ഷണ പ്രകാരമാണ് യുവതി തേവരയിലെ ബാറിൽ ഡി.ജെ പാർട്ടിക്കെത്തിയത്.

ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. യുവതിയുമായി വാഹനത്തിൽ കറങ്ങിയ യുവാക്കൾ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. തുടർന്ന് യുവതിയെ വീണ്ടും ബാറിലെത്തിച്ച് ഡിംപിളിനെയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പീഡനത്തിന് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി വെള്ളിയാഴ്‌ച പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സൗത്ത് പൊലീസ് പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു.

രണ്ട് പേര്‍ കൊച്ചിയില്‍ നിന്നും രണ്ട് പേര്‍ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.