ETV Bharat / state

ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ടരാജി ; അഡ്‌മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു

author img

By

Published : May 25, 2021, 11:02 PM IST

അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങളെ എതിർത്ത് യുവമോർച്ച ജനറൽ സെക്രട്ടറി പിപി മുഹമ്മദ് അടക്കം എട്ട് നേതാക്കൾ രാജിവച്ചു.

kavarathy bjp  bjp lakshadweep  lakshadweep yuva morcha  eight yuva morcha leaders resigned lakshadweep  protest against lakshadweep administrator  bjp protest against lakshadweep administrator  ലക്ഷദ്വീപ് യുവമോർച്ച  ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ടരാജി
ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ടരാജി; അഡ്മിനിട്രേറ്ററിനെതിരെ പ്രതിഷേധം കനക്കുന്നു

എറണാകുളം: അഡ്മിനിട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ ലക്ഷദ്വീപ് ബിജെപിയിൽ പ്രതിഷേധം കടുക്കുന്നു. അദ്ദേഹത്തിന്‍റെ പരിഷ്‌കാരങ്ങളെ എതിർത്ത് യുവമോർച്ച ജനറൽ സെക്രട്ടറി പിപി മുഹമ്മദ് അടക്കം എട്ട് നേതാക്കൾ രാജിവച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്ക് നേതാക്കൾ രാജിക്കത്ത് നൽകി. പ്രഫുൽ പട്ടേലിന്‍റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകരുടെ രാജി.

Read More:അഡ്‌മിനിസ്‌ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറി

അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന ആവശ്യമുന്നയിച്ച് ദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറി എച്ച്.കെ മൊഹമ്മദ് കാസിം നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രഫുല്‍ കെ പട്ടേൽ പാർട്ടിയുമായി സഹകരിക്കുന്നില്ല, ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നു, ദ്വീപിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കി, ദുരിത സാഹചര്യം കണക്കിലെടുക്കുന്നില്ല, കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തി, 500 താൽക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു, 15 സ്കൂളുകൾ അടച്ചു പൂട്ടി, അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളൂ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.