ETV Bharat / state

ED Questions Lakshadweep MP Mohammed Faizal മീൻ കയറ്റുമതിയിലെ കള്ളപ്പണ ഇടപാട് : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം ചെയ്യുന്നു

author img

By ETV Bharat Kerala Team

Published : Sep 5, 2023, 5:22 PM IST

Etv Bharatലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ  മുഹമ്മദ് ഫൈസൽ  മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം ചെയ്യുന്നു  മുഹമ്മദ് ഫൈസലിന്‍റെ വസതിയിൽ റെയ്‌ഡ്  ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി  മീന്‍ കയറ്റുമതി കള്ളപ്പണ ഇടപാട്  ലക്ഷദ്വീപ് എം പി  Enforcement Directorate  Lakshadweep MP Mohammed Faizal  Export of fish to Sri Lanka  Fish export black money transaction
ED Questions Lakshadweep MP Mohammed Faiza

Lakshadweep MP Mohammed Faizal Fish Exporting Issue ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്‌തതിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം ചെയ്യുന്നു

എറണാകുളം : ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ (Lakshadweep MP Mohammed Faizal) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി (Enforcement Directorate) ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് എം പിയെ ചോദ്യം ചെയ്യുന്നത്. ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി (Export of fish to Sri Lanka ) ചെയ്‌തതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് (Black Money Transaction) ആരോപണത്തിലാണ് ഇ ഡി യുടെ ചോദ്യം ചെയ്യൽ.

നേരത്ത ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നുവെങ്കിലും മുഹമ്മദ് ഫൈസൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന്, കർശന നടപടികളിലേക്ക് കടക്കുമെന്ന് ഇഡി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ലക്ഷദ്വീപ് എം പി ചോദ്യം ചെയ്യലിന് ഹാജരായത്. എം.പി മുഹമ്മദ് ഫൈസലിന്‍റെ വീട്ടിലും ഔദ്യോഗിക വസതികളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു.

ലക്ഷദ്വീപിലെ വീട്ടിലും കൊച്ചിയിലെയും ഡല്‍ഹിയിലെയും ഔദ്യോഗിക വസതികളിലുമാണ്‌ റെയ്‌ഡ് നടന്നത്. ഫൈസലുമായി ബന്ധമുള്ള കോഴിക്കോട് ബേപ്പൂരിലുള്ള സ്ഥാപനത്തിലും റെയ്‌ഡ് നടന്നിരുന്നു. ബേപ്പൂരില്‍ നിന്ന്‌ ലക്ഷദ്വീപിലേക്ക് ചരക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം മുഹമ്മദ് ഫൈസലിന്‍റെ അമ്മാവന്‍റെ മക്കളായ സെയ്‌ത്‌, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയുമാണ് നടത്തുന്നത്.

നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു ഇ.ഡി മിന്നൽ പരിശോധന നടത്തിയത്. ഇതേ തുടർന്നായിരുന്നു ആദായ നികുതി രേഖകൾ ഉൾപ്പടെ പത്തുവർഷത്തെ രേഖകൾ സഹിതം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.

Also Read : ട്യൂണ മത്സ്യ കയറ്റുമതിയില്‍ ക്രമക്കേട്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ കേസെടുത്ത് സിബിഐ

കേസിനാസ്‌പദമായ സംഭവം : ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ കേസിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും തുടർ നടപടികൾ ഇ ഡി തീരുമാനിക്കുക. ഇന്നത്തെ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരാനാണ് സാധ്യത. മുഹമ്മദ് ഫൈസൽ എം.പി ഹാജരാക്കുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മൊഴിയും പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്‌തേക്കും.

മുന്‍ കേന്ദ്ര മന്ത്രി പി എം സയീദിന്‍റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അയോഗ്യനാക്കപ്പെട്ട ഫൈസലിന്‍റെ എംപി സ്ഥാനം ഇക്കഴിഞ്ഞ മാർച്ച് 29 നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചത്.

Also Read : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിൻവലിച്ചു; വിജ്ഞാപനവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.