ETV Bharat / state

'സംഘപരിവാര്‍ അജണ്ടയിൽ വീഴരുത്'; പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി വി.ഡി സതീശന്‍

author img

By

Published : Sep 11, 2021, 3:49 PM IST

Updated : Sep 11, 2021, 7:47 PM IST

മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ്

Sangh Parivar  Leader of the Opposition  warning on the statement of Pala Bishop  Pala Bishop  സംഘപരിവാറിന്‍റെ അജണ്ടയിൽ വീഴരുത്  പാലാ ബിഷപ്പ്  വി.ഡി സതീശന്‍
'സംഘപരിവാറിന്‍റെ അജണ്ടയിൽ വീഴരുത്'; പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

എറണാകുളം : സംഘപരിവാര്‍ അജണ്ടയിൽ മതവിശ്വാസികൾ വീണുപോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലാ ബിഷപ്പിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണെന്നും സതീശന്‍ പറഞ്ഞു.

പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി വി.ഡി സതീശന്‍

ALSO READ: ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്‌താവനയുമായി പാലാ രൂപത

ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യം. കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. പരസ്പരമുള്ള പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണം.

'വിഷയം പരിഗണിക്കേണ്ടതെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണം'

കേരളത്തില്‍ മതസൗഹാര്‍ദവും മതമൈത്രിയും നിലനില്‍ക്കണം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ഇത് വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി പരിഗണിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കണം.

കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകരുത്. മുസ്ലിം വിരുദ്ധത ഉണ്ടാക്കാന്‍ ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും.

രാഷ്ട്രീയത്തേക്കാളുപരി മതസൗഹാർദം നിലനിൽക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്‍റെ നല്ല പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ALSO READ: നാർകോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി

Last Updated : Sep 11, 2021, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.