ETV Bharat / state

അമ്മയാകണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗം: കേരള ഹൈക്കോടതി

author img

By

Published : Nov 5, 2022, 7:48 AM IST

സുഹൃത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു

Kerala Highcourt
Kerala Highcourt

എറണാകുളം: അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്‌ത്രീക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. അത്തരം തീരുമാനം സ്‌ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 26 ആഴ്‌ച ഗർഭകാലാവധി പിന്നിട്ട എം.ബി.എ വിദ്യാർഥിനി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി വിധി.

സുഹൃത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടി മനസിലാക്കിയത്. ഗർഭാവസ്ഥ തുടരുന്നത് മാനസിക വിഷമതകളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹർജി പരിഗണിച്ച കോടതി നേരത്തെ മെഡിക്കൽ ബോർഡിനോട് അഭിപ്രായം തേടിയിരുന്നു. ഗർഭാവസ്ഥ തുടർന്നാൽ വിദ്യാർഥിനിയുടെ ജീവന് ആപത്താണെന്ന മെഡിക്കൽ ബോർഡ് ശിപാർശയിന്മേൽ ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. എന്നാല്‍ പുറത്തെടുക്കുന്ന ഘട്ടത്തിൽ ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെങ്കിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.